എസ്.ബി.ഐ ഡെബിറ്റ് കാർഡിനും ലക്ഷം രൂപ വരെ ഇ.എം.ഐ ആക്കാം
text_fieldsകൊച്ചി: പി.ഒ.എസ് (പോയൻറ് ഓഫ് സെയിൽ)വഴിയും ഓണ്‍ലൈനായും സാധനങ്ങള്‍ വാങ്ങുന്ന എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് എണ്ണായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ തുക പ്രതിമാസ തിരിച്ചടവാക്കാൻ(ഇ.എം.ഐ) അവസരം.
രേഖകള്‍ സമര്‍പ്പിക്കുകയോ പ്രോസസിങ് ഫീസ് നല്‍കുകയോ ചെയ്യാതെയാണ് തല്‍ക്ഷണ സേവനം ലഭ്യമാക്കുക. പി.ഒ.എസ് മെഷീന് ഉപയോഗിക്കുമ്പോള്‍ ബ്രാന്‍ഡ് ഇ.എം.ഐ, ബാങ്ക് ഇ.എം.ഐ എന്നിവ തെരഞ്ഞെടുത്ത് തുകയും തിരിച്ചടവ് കാലാവധിയും രേഖപ്പെടുത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ ആയി വാങ്ങുമ്പോള്‍ ഈസി ഇ.എം.ഐ തെരഞ്ഞെടുത്ത് ഇതു പ്രയോജനപ്പെടുത്താം.
നിലവില്‍ 14.70 ശതമാനമാണ് പലിശ. ആറുമാസം മുതല്‍ 18 മാസം വരെയുള്ള തിരിച്ചടവു കാലാവധിയും തെരഞ്ഞെടുക്കാം. 567676 എന്ന നമ്പറിലേക്ക് ഡി.സി ഇ.എം.ഐ എന്ന് എസ്.എം.എസ് അയച്ച് ഉപഭോക്താക്കള്‍ക്ക് അര്‍ഹത പരിശോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.