എസ്.ബി.െഎ ജീവനക്കാരെ കുറക്കുന്നു; വൻ തോതിൽ പുനർവിന്യാസം
text_fieldsതൃശൂർ: എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചശേഷം ‘ഇടപാടുകാർക്കെതിരെ തിരിഞ്ഞ’ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ഇനി സ്വന്തം ജീവനക്കാർക്കുനേരെ. ഒഴിവുകൾ നികത്താതെ ജീവനക്കാരെ കുറക്കാനുള്ള നടപടി തുടങ്ങിയതിനൊപ്പം പുനർവിന്യാസത്തിനും ബാങ്ക് പദ്ധതി തയാറാക്കിക്കഴിഞ്ഞു.
ലയനം യാഥാർഥ്യമായ ഇൗവർഷം ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടക്ക് വിരമിക്കലും സ്വയം വിരമിക്കലുമായി പുറത്തുപോയ 6,622 ജീവനക്കാർക്ക് പകരം 625 പേരെ മാത്രമാണ് നിയമിച്ചത്. ബാങ്ക് ലയനത്തിെൻറയും ഡിജിറ്റൽവത്കരണത്തിെൻറയും പേരിൽ 1,066 ജീവനക്കാരെയാണ് പുനർവിന്യസിക്കുന്നത്. ഇതോടൊപ്പം ബാങ്ക് ശാഖകൾ കുറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനെല്ലാമെതിരെ കേരളം ഒഴികെ ഒരിടത്തുനിന്നും ജീവനക്കാരുടെ എതിർപ്പ് ഉയരുന്നില്ല.
ലയനത്തിനും ശേഷം ചില ശാഖകൾ നിർത്തലാക്കുകയും മറ്റു ചിലത് ഒന്നാക്കുകയും ചെയ്യുേമ്പാൾ ജീവനക്കാരെ ഇനിയും കുറക്കാമെന്നാണ് എസ്.ബി.െഎയുടെ നിഗമനം. എസ്.ബി.െഎയുടെയും എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുടേതുമായ 600ഒാളം ശാഖകൾ ഇതിനകം ലയിപ്പിച്ചു. ഇനി 1,400 ശാഖകൾ കൂടി ഇത്തരത്തിൽ ഇല്ലാതാകും. 122 അഡ്മിനിസ്ട്രേറ്റിവ് ഒാഫിസും നിർത്തലാക്കുകയോ കുറക്കുകയോ ചെയ്തു. ഇതുവഴി പ്രതിവർഷം 1,160 കോടി രൂപ ചെലവിനത്തിൽ കുറയുമെന്ന് ബാങ്ക് അവകാശപ്പെടുന്നു. ബാങ്കിെൻറ ഭൂ ആസ്തി കണക്കാക്കാൻ മാത്രമായി എസ്.ബി.െഎ ഇൻഫ്ര മാനേജ്മെൻറ് എന്നൊരു പുതിയ വിഭാഗം തുടങ്ങിയിട്ടുണ്ട്.
അസോസിയേറ്റ് ബാങ്കുകളിലെ 3,569 ജീവനക്കാരാണ് ലയനത്തിെൻറ പശ്ചാത്തലത്തിൽ സ്വയം വിരമിച്ചത്. ഇവർക്ക് എക്സ്ഗ്രേഷ്യ ഇനത്തിൽ 473 കോടി രൂപ നൽകി. എന്നാൽ, ഇവർക്ക് ശമ്പളമായി എല്ലാ വർഷവും നൽകേണ്ടത് 400 കോടി രൂപയാണെന്നും അതുമായി താരതമ്യം ചെയ്യുേമ്പാൾ ഒറ്റത്തവണ ചെലവിലൂടെ തുടർ ചെലവ് ഇല്ലാതായെന്നുമാണ് ബാങ്കിെൻറ ന്യായം. ബാങ്ക് ശാഖകളുടെ സംയോജനമോ നിർത്തലാക്കലോ വഴി 8,618 ജീവനക്കാരെയും അഡ്മിനിസ്ട്രേറ്റിവ് ഒാഫിസുകൾ കുറക്കുന്നതിലൂടെ 2,000 ജീവനക്കാരെയുമാണ് പുനർവിന്യസിക്കുന്നത്.
ലയനത്തിനുമുമ്പ് എസ്.ബി.െഎയിലും അസോസിയേറ്റ് ബാങ്കുകളിലുമായി 2.80 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. അത്് ഇപ്പോൾ 2.73 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ശാഖകളും ഒാഫിസുകളും നിർത്തലാക്കലും സംയോജിപ്പിക്കലും ജീവനക്കാരെ കുറക്കലും പുനർവിന്യാസവും പുരോഗമിക്കുേമ്പാഴും ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.