Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.ബി.ഐ...

എസ്​.ബി.ഐ ജീവനക്കാ​രിയെ തീകൊളുത്തി കൊന്നു; മുൻ കാമുകൻ അറസ്റ്റിൽ

text_fields
bookmark_border
എസ്​.ബി.ഐ ജീവനക്കാ​രിയെ തീകൊളുത്തി കൊന്നു; മുൻ കാമുകൻ അറസ്റ്റിൽ
cancel

ഹൈദരാബാദ്​: എസ്​.ബി.ഐ ജീവനക്കാരിയെ തീകൊളുത്തി കൊന്ന കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ 19കാരിയാണ്​ കൊല്ലപ്പെട്ടത്​. പെൺകുട്ടിക്ക്​ മറ്റൊരാളുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ചായിരുന്നു കൊലപാതകം.

എസ്​.ബി.ഐയിലെ കരാർ ജീവനക്കാരിയായി സ്​നേഹലതയാണ്​ കൊല്ലപ്പെട്ടത്​. കേസിൽ ഇവരുടെ മുൻ കാമുകനായ രാജേഷിനെ അറസ്റ്റ്​ ചെയ്​തുവെന്നും പൊലീസ്​ അറിയിച്ചു. എസ്​.ബി.ഐയിൽ ജോലി ലഭിച്ചതിന്​ ശേഷം രാജേഷുമായി സ്​നേഹലത അകന്നു. പിന്നീട്​ കോളജിലെ സഹപാഠിയുമായി പ്രണയത്തിലായി. ഇതാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസ്​ പറയുന്നത്​.

കഴിഞ്ഞ ചൊവ്വാഴ്ച സ്​നേഹലതയും രാജേഷും തമ്മിൽ കണ്ടിരുന്നു. തുടർന്ന്​ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ രാജേഷ്​ സ്​നേഹലത​െയ തീകൊളുത്തുകയുമായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന്​ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും പിന്നീട്​ നടത്തിയ അന്വേഷണത്തി​െനാടുവിൽ സ്​നേഹലതയുടെ മൃതദേഹം കണ്ടെത്ത​ുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AndrapradeshSBI Employee death
News Summary - SBI Employee, 19, Strangled And Set On Fire, Ex-Boyfriend Arrested
Next Story