എസ്.ബി.െഎയിൽ ഒമ്പതിന് പണിമുടക്ക്
text_fieldsകോട്ടയം: എസ്.ബി.െഎയിലെ ഒരുവിഭാഗം ജീവനക്കാർ ഫെബ്രുവരി ഒമ്പതിന് പണിമുടക്കും. അന്യായസ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിലെ ജീവനക്കാർ പണിമുടക്കുന്നതെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.ബി.ടി-എസ്.ബി.ഐ ലയനശേഷം ജീവനക്കാരെ ക്രമരഹിതമായും േദ്രാഹപരമായും സ്ഥലംമാറ്റുകയാണ്. ഇത് ഇടപാടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാനേജ്മെൻറ് അംഗീകൃത യൂനിയനിൽ ആളെ ചേർക്കുന്നതിനുവേണ്ടിയാണ് ഇത്തരം നടപടിയെന്നും ഭാരവാഹികൾ ആരോപിച്ചു. പണിമുടക്കിെൻറ ഭാഗമായി എട്ടിന് പ്രകടനങ്ങളും ധർണകളും നടക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.