എസ്.ബി.െഎ ലയനം യൂനിയനുകളുടെ ലാഭം: തർക്കം മുറുകുന്നു
text_fieldsതൃശൂർ: അസോസിയേറ്റ് ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ ലയിപ്പിച്ചപ്പോൾ യൂനിയനുകളുടെ ലാഭ-നഷ്ടം എങ്ങനെ?. രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ വലിയ സംഘടനയായ ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എ.െഎ.ബി.ഇ.എ) ഒാൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സ്റ്റാഫ് െഫഡറേഷനും (എ.െഎ.എസ്.ബി.െഎ.എസ്.എഫ്) തമ്മിൽ ഇേതച്ചൊല്ലി തർക്കം മുറുകുന്നു. തങ്ങളുെട അംഗത്വം വൻതോതിൽ വർധിെച്ചന്ന് ഫെഡറേഷൻ അവകാശപ്പെടുേമ്പാൾ അത് വകെവച്ചു കൊടുക്കാൻ അസോസിയേഷൻ തയാറല്ല.
എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളിൽനിന്ന് ക്ലാസ് മൂന്ന്, നാല് വിഭാഗത്തിൽപെട്ട ഏതാണ്ട് 40,000 ജീവനക്കാർ എസ്.ബി.െഎയിൽ എത്തിയിട്ടുണ്ട്. ഇതിൽ അസോസിയേഷൻ അംഗങ്ങളായിരുന്ന 28,000 ഒാളം പേർ തങ്ങളുെട സംഘടനയിൽ അംഗത്വം എടുത്തുെവന്നാണ് ഫെഡറേഷൻ അവകാശപ്പെടുന്നത്. അസോസിയേറ്റ് ബാങ്ക് ജീവനക്കാർക്കിടക്ക് സ്വാധീനം അസോസിയേഷന് ആയിരുന്നുവെങ്കിൽ എസ്.ബി.െഎയിൽ കരുത്ത് ഫെഡറേഷനാണ്. ലയനത്തോടെ അസോസിയേഷെൻറ നാലിൽ മൂന്നോളം അംഗങ്ങൾ തങ്ങൾക്കൊപ്പം എത്തിയെന്നാണ് ഫെഡറേഷൻ പ്രതിനിധികൾ പറയുന്നത്.അസോസിയേഷനിലെ എത്ര അംഗങ്ങൾ ഫെഡറേഷനിലേക്ക് പോയെന്നോ തിരിച്ച് എത്ര പേർ അസോസിയേഷെൻറ ഭാഗമായെന്നോ വ്യക്തമായ കണക്ക് ഇതുവരെ ആയിട്ടില്ലെന്ന് അസോസിയേഷൻ വക്താക്കൾ പറയുന്നു.
അസോസിയേറ്റ് ബാങ്കുകളിൽനിന്ന് എസ്.ബി.െഎയിൽ എത്തുന്നവർ ആശങ്കയോടെയാണ് പോയത്. വിദൂര സ്ഥലംമാറ്റം അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന തോന്നൽ ശക്തമാണ്. അതുെകാണ്ട് കുറച്ചുപേർ എസ്.ബി.െഎയിൽ ശക്തിയുള്ള ഫെഡറേഷനിൽ അംഗത്വം എടുത്തിട്ടുണ്ടാവാമെന്നും അങ്ങനെ പോയവർ അസോസിയേഷനിലേക്ക് തന്നെ തിരിച്ചു വരുന്നുെണ്ടന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.