കുടിശ്ശിക അടച്ചുതീർത്തിട്ടും സാലറി അക്കൗണ്ട് മരവിപ്പിച്ചു: എസ്.ബി.ഐ മാനേജർ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ വിധി
text_fieldsറാന്നി: എസ്.ബി.ഐ കല്ലേലി ബ്രാഞ്ച് മാനേജർ 10,000 രൂപ നഷ്ടപരിഹാരവും 2500 രൂപ കോടതി െചലവും നൽകാൻ വിധി. കൊടുമൺ സ്വദേശിയും വനംവകുപ്പ് ജീവനക്കാരനുമായ കൊച്ചുവീട്ടിൽ ലതീഷ്കുമാർ നല്കിയ പരാതിയില്‍ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിെൻറയാണ് വിധി. ലതീഷ്കുമാര്‍ ബാങ്കിൽനിന്ന് 6,30,000 രൂപ ഹൗസിങ് ലോൺ എടുത്തിരുന്നു. 8302 രൂപ െവച്ച് 180 തവണകളായി തിരിച്ചടക്കണമെന്നായിരുന്നു ലോൺ നിബന്ധന. വീടും സ്ഥലവും ഈടുെവച്ചാണ് ലോൺ എടുത്തത്. അവിചാരിതമായ കാരണങ്ങളാൽ മൂന്നുതവണ ലോൺ കുടിശ്ശിക ആയി.
തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ലതീഷിനെ ബന്ധപ്പെടുകയും രണ്ടുദിവസങ്ങൾക്കകം കുടിശ്ശിക അടച്ചുകൊള്ളാമെന്ന് ബാങ്കിനെ അറിയിക്കുകയും ചെയ്തു. ഇത് ബാങ്ക് നിരസിച്ചതുകാരണം ഭാര്യയുടെ ആഭരണങ്ങൾ പണയംവെച്ച് ലോൺ കുടിശ്ശിക അടക്കുകയും ചെയ്തു.
എന്നാല്‍, ലതീഷിനെ അറിയിക്കാതെ ലതീഷിെൻറ ഇതേ ബാങ്കിെൻറ കൊടുമൺ ബ്രാഞ്ചിലുള്ള സാലറി അക്കൗണ്ട് ബാങ്ക് മരവിപ്പിക്കുകയും ലതീഷിന് എ.ടി.എം കാർഡ് ഉപയോഗിച്ച് രൂപ പിൻവലിക്കാൻ കഴിയാതെവരുകയും ചെയ്തിരുന്നു. കുടിശ്ശിക തവണകൾ പൂർണമായി അടച്ചുതീർത്തിട്ടും ഒരുദിവസം കൂടി കഴിഞ്ഞാണ് സാലറി അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിച്ചത്.
ഇത് ചൂണ്ടിക്കാട്ടി ഉപഭോക്തൃ കോടതിയില്‍ നല്കിയ പരാതിയിലാണ് വിധി. ഇത്തരം പ്രവൃത്തി ബാങ്ക് മാനേജരുടെ സർവിസിെൻറ അപര്യാപ്തത ആണെന്നും ഗുരുതര വീഴ്ച ഉണ്ടായെന്നുമുള്ള കോടതി വിലയിരുത്തലിലാണ് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിലേക്കായി 2500 രൂപയും നൽകാൻ വിധിയുണ്ടായത്. പ്രസിഡൻറ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗങ്ങളായ നിഷാദ്, തങ്കപ്പൻ, ഷാജിത ബീവി എന്നിവരാണ് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.