ബാങ്ക് ലയനം: ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ പ്രക്ഷോഭം
text_fieldsകൊച്ചി: അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന്‍െറ ഭാഗമായി താല്‍ക്കാലിക ജീവനക്കാരെ പരിച്ചുവിടാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ബാങ്ക് ലയനത്തത്തെുടര്‍ന്ന് പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളിലായി എസ്.ബി.ടിയില്‍ മാത്രം പണിയെടുക്കുന്ന രണ്ടായിരത്തോളം താല്‍ക്കാലിക ജീവനക്കാരെ ഒക്ടോബര്‍ 31ന് കൂട്ടത്തോടെ പിരിച്ചുവിടാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം. ആദ്യപടിയായി ഒക്ടോബര്‍ 15നും 22നുമിടയില്‍ സ്റ്റേറ്റ് ബാങ്ക് ശാഖകള്‍ക്കുമുന്നിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും. ബാങ്ക് സ്വകാര്യവത്കരണ വിരുദ്ധ ജനകീയസമിതിയുടെ പിന്തുണ അഭ്യര്‍ഥിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജെ. നന്ദകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മുപ്പത് ശതമാനം ശാഖകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും 13000ഓളം ജീവനക്കാര്‍ അധികമാകുമെന്നും ബാങ്ക് അധികാരികള്‍ക്കുതന്നെ സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്ക് ലയന നീക്കങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാറും എസ്.ബി.ഐയും പിന്മാറണമെന്ന് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.