എസ്.ബി.െഎ നടപടി ഗുരുതര സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും –ധനമന്ത്രി
text_fields
തിരുവനന്തപുരം: ബാങ്കിങ് സേവനങ്ങൾക്ക് സേവന നിരക്കുകൾ ഏർപ്പെടുത്തിയ എസ്.ബി.ഐ നടപടി ഗുരുതര സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. ബാങ്കുകളിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ ആളുകൾ പണം കൈയിൽ സൂക്ഷിക്കുകയാണ്. ഇത് കറൻസി ക്ഷാമം രൂക്ഷമാക്കും. ഗൗരവം മനസ്സിലാക്കി ആവശ്യമായ ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. ഇക്കാര്യത്തിൽ കേരളത്തിനുള്ള ആശങ്ക കേന്ദ്രധനമന്ത്രിയെയും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയെയും അറിയിക്കുമെന്നും എ.എൻ. ഷംസീറിെൻറ സബ്മിഷന് മന്ത്രി മറുപടി നൽകി.
ലയനത്തിനു ശേഷം രാജ്യത്തെ നാലിലൊന്ന് ബാങ്കിങ് ഇടപാടുകൾ നടത്തുന്ന വലിയ സ്ഥാപനമായി എസ്.ബി.ഐ മാറി. അതിനാൽ ചാർജ് കൂട്ടിയാലും ഒന്നും വരിെല്ലന്നതാണ് അവരുടെ നിലപാട്. ഏപ്രിൽ മൂന്ന് മുതൽ ബാങ്കിങ് സേവനങ്ങൾക്ക് പുതിയ ഫീസുകളും പിഴയുമാണ് ഈടാക്കുന്നത്. അക്കൗണ്ടിൽ നിശ്ചിത ബാലൻസ് ഇല്ലാത്തപ്പോഴും പണം പിൻവലിക്കുേമ്പാഴുമൊക്കെ പിഴ ഈടാക്കി. രണ്ടു മാസം കഴിഞ്ഞപ്പോൾ പുതിയ സേവനനിരക്കുകൾ പ്രഖ്യാപിച്ചു. എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാൻ 25 രൂപ സേവനനിരക്ക് ഏർപ്പെടുത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. വൈകുന്നേരമായപ്പോൾ ‘ബഡി’ ഉപഭോക്താക്കൾക്ക് മാത്രമാണ് ബാധകമെന്ന് പറഞ്ഞ് തിരുത്തി. എന്നാൽ ബഡി വാെലറ്റിന് ഇപ്പോൾ എ.ടി.എമ്മുമായി ബന്ധിപ്പിച്ചുള്ള പദ്ധതികളൊന്നുമില്ല. വീണിടം വിദ്യയാക്കുകയാണ് എസ്.ബി.ഐ ചെയ്തത്. മറ്റു പല സേവനങ്ങൾക്കും ഏർപ്പെടുത്തിയ ഫീസ് ഇപ്പോഴും തുടരുകയാണ്. സാധാരണക്കാർക്ക് തിരിച്ചടിയാകുന്ന പരിഷ്കാരങ്ങൾ സമ്പദ്ഘടനയെ മാറ്റിമറിക്കുമെന്നും ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.