കസ്റ്റംസുകാരെ ഭീഷണിപ്പെടുത്തി; ബംഗാൾ സർക്കാറിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: കൊൽക്കത്ത വിമാനത്താവളത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിെൻറ ഭാര്യയുടെ ലഗേജ് പരിശോധിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ലോക്കൽ പൊലീസ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പശ്ചിമബംഗാൾ സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. സംഭവം വളരെ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആരുടെ വാദമാണ് വിശ്വസനീയമെന്ന് തങ്ങൾക്കറിയില്ലെന്നും വ്യക്തമാക്കി.
മാർച്ച് 16നാണ് പരാതിക്കിടയായ സംഭവം. തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പാർലമെൻറ് അംഗം അഭിഷേക് ബാനർജിയുടെ ഭാര്യയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകളുമായ യാത്രക്കാരിയുടെ ലഗേജ് പരിശോധിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
പാസ്പോർട്ട് കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴും അവർ ഉദ്യോഗസ്ഥർക്കു നേരെ തട്ടിക്കയറിയത്രെ. യാത്രക്കാരി വിമാനത്താവളത്തിൽനിന്ന് പുറത്തുപോയ ശേഷം വൻ പൊലീസ് സംഘം വിമാനത്താവളത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന യാത്രക്കാരിയുടെ പരാതിയിൽ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.