പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പാക്കി കേരളം; അഭിനന്ദിച്ച് കേന്ദ്രം
text_fieldsതിരുവനന്തപുരം: കോവിഡ് 19 പ്രതിരോധിക്കുന്നതിലും ലോക്ഡൗൺ കാലത്ത് പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പുവരുത്ത ുന്നതിലും കേരളം നടത്തുന്ന പ്രവർത്തനങ്ങളെ കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി അർജുൻ മുണ്ട അഭിനന്ദിച്ചതായി സം്സഥാന പട്ടികജാതി വികസന മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ഫോണിൽ വിളിച്ച്, കേരളത്തിൽ പട്ടികവർഗ മേഖലയിൽ നടത്തുന്ന പ്രവർത്തന ങ്ങളെക്കുറിച്ച് അർജുൻ മുണ്ട ആരാഞ്ഞു. സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടത്തുന്ന സമഗ്രമായ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചതായും എ.കെ. ബാലൻ പറഞ്ഞു.
സംസ്ഥാനത്തെ 1,44,944 പട്ടികവർഗ കുടുംബങ്ങളിലും രോഗപ്രതിരോധത്തിനും നിലവിലെ പ്രതിസന്ധി അതിജീവിക്കാനും ഫലപ്രദമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് 60 വയസ്സിനു മുകളിലുള്ളവരെയാണ് കൂടുതൽ ഗുരുതരമായി ബാധിക്കുക എന്നതുകൊണ്ട് അവർക്ക് അധിക പോഷണത്തിന് പ്രത്യേക കിറ്റ് വിതരണം ചെയ്തു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുള്ള 61,000 കുടുംബങ്ങൾക്ക് ഈ പ്രത്യേക പോഷകാഹാരക്കിറ്റ് നൽകി. സൗജന്യ റേഷൻ 1,32,000 കുടുംബങ്ങൾക്ക് നൽകി. സപ്ലൈകോ തയാറാക്കി സൗജന്യമായി നൽകുന്ന പ്രത്യേക പലവ്യഞ്ജന കിറ്റ് ആദ്യം വിതരണം ചെയ്തത് പട്ടികവർഗ വിഭാഗങ്ങൾക്കാണ്.
പട്ടികവർഗ കോളനികളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ കേരള വാട്ടർ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ചില സ്ഥലങ്ങളിൽ പുതിയ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കിയാണ് കുടിവെള്ളം ഉറപ്പുവരുത്തിയത്.
പട്ടികവർഗ പ്രൊമോട്ടർമാരും ഹെൽത്ത് പ്രൊമോട്ടർമാരും ആരോഗ്യ വകുപ്പിൻെറ സഹായത്തോടെ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. രോഗ പ്രതിരോധം സംബന്ധിച്ച ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നു. ചില പട്ടികവർഗ കോളനികൾ സ്വന്തമായി മാസ്ക് ഉണ്ടാക്കുകയും ചെയ്തു. വനം വകുപ്പ് , വാട്ടർ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണമാണ് പട്ടികവർഗ വികസന വകുപ്പിൻെറ പ്രവർത്തനങ്ങൾ എളുപ്പമാക്കിയത്.
പട്ടികവർഗ കോളനികളിൽ കോവിഡ് കടന്നുവരാതെ ഇതുവരെ കാക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.