എസ്.സി-എസ്.ടി ചികിത്സ ധനസഹായം: അക്ഷയ വഴി സൗജന്യമായി അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: എസ്.സി-എസ്.ടി വിഭാഗങ്ങൾക്കുള്ള ചികിത്സ ധനസഹായം ലഭിക്കുന്നതിന് ഓൺലൈൻ അപേക്ഷ അക്ഷയകേന്ദ്രങ്ങൾ വഴി സൗജന്യമായി നൽകാം. ടി ഗ്രാൻറ്സ് എന്ന പേരിലുള്ള ഓൺലൈൻ സംവിധാനത്തിൽ അപേക്ഷിക്കാനുള്ള െചലവുകൾ സർക്കാർ വഹിക്കും. ഇത് സംബന്ധിച്ച നിർേദശം അക്ഷയകേന്ദ്രങ്ങൾക്ക് സർക്കാർ നൽകി. കാലതാമസം ഒഴിവാക്കുന്നതിനായി കഴിഞ്ഞ െസപ്റ്റംബർ ഒന്ന് മുതൽ ചികിത്സ ധനഹായ വിതരണം പൂർണമായും ഓൺലൈൻ സംവിധാനത്തിലാക്കിയിരിക്കുകയാണ്.
ടി ഗ്രാൻറ്സ് സോഫ്റ്റ്െവയർ ഉപയോഗിച്ച് ഇൻറർനെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടർ വഴിയോ, അക്ഷയ സെൻററുകൾ മുഖേനയോ എം.എൽ.എ, എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ കത്തോടുകൂടിയും അപേക്ഷ സമർപ്പിക്കാം. രോഗിയല്ല അപേക്ഷകനെങ്കിൽ രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൂടി സമർപ്പിക്കണം. ധനസഹായം പാസായാൽ അപേക്ഷകന് ആ വിവരം ഫോണിൽ എസ്.എം.എസായി ലഭിക്കും. അപേക്ഷ ഇപ്പോൾ ഏത് ഓഫിസിൽ ഉണ്ടെന്നും അതിെൻറ നിലവിലെ സ്ഥിതി എന്താണെന്നും കമ്പ്യൂട്ടറിലൂടെയും ഫോണിലൂടെയും അറിയാനും പരിശോധിക്കാനും സംവിധാനമുണ്ട്.
അക്ഷയകേന്ദ്രത്തിെൻറ നമ്പർ ഉപയോഗിച്ചാണ് ഇത് പരിശോധിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനുശേഷം പ്രിൻറ്ഔട്ടും സ്കാൻ ചെയ്ത രേഖകളുടെ അസ്സലും ബ്ലോക്ക്/നഗരസഭ/കോർപറേഷൻ പട്ടികജാതി വികസന ഓഫിസർക്ക് നൽകേണ്ടതാണ്. 50,000 രൂപവരെയാണ് ധനസഹായം. ചില പ്രത്യേക കേസുകളിൽ ആശുപത്രികളിൽ വലിയ ചെലവ് ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഒരുലക്ഷം രൂപ വരെ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.