പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട്: കമ്പനിക്ക് ഒമ്പതുലക്ഷം പിഴ
text_fieldsകൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ തൂക്കത്തിൽ ക്രമക്കേട് കണ്ടെത്തിയതിന് ലീഗൽ മെട്രോളജി വകുപ്പ് ഇന്ത്യൻ ഓയിൽ കോർപറേഷന് ചുമത്തിയത് ഒമ്പത് ലക്ഷം രൂപ പിഴ.
2017, 2020 വർഷങ്ങളിൽ നടന്ന പരിശോധനയിലാണ് പിഴ ഈടാക്കിയത്. 2017ൽ 7.5 ലക്ഷവും 2020ൽ 1.5 ലക്ഷം രൂപയുമാണ് പിഴ ഈടാക്കിയതെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കുന്നു.
പിഴ ഈടാക്കിയതല്ലാതെ മറ്റ് നിയമനടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.
ഗാർഹിക പാചകവാതകം വീടുകളിൽ വിതരണം ചെയ്യുമ്പോൾ ഏജൻസി വിതരണക്കാർ തൂക്കം നോക്കാനുള്ള ഹാൻഡ് വേവിങ് െമഷീൻ കരുതണമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടാൽ സിലിണ്ടറിൽ കാണിച്ച തൂക്കം ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നും 2000ലെ ലിക്വിഫൈഡ് പെട്രോളിയം റെഗുലേഷൻ ഓഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓർഡറിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും പ്രാവർത്തികമാകാറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.