പ്രതിമാസം നഷ്ടം 13 ലക്ഷം; വാടക സ്കാനിയകൾ ഇനി വേണ്ടെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടം കുമിഞ്ഞുകൂടുന്നതിനാൽ കെ.എസ്.ആർ.ടി.സിയിൽ വാടക സ്കാനിയ പരീക്ഷണം ഇനി വേണ്ടെന്ന് സർക്കാർ. മൂന്ന് വർഷത്തെ കരാർ കാലാവധിയോടെ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സംവിധാനം അവസാനിപ്പിക്കാനാണ് നിർദേശം. അഞ്ച് വാടക സ്കാനിയകൾ സർവിസ് നടത്തുന്ന ഇനത്തിൽ പ്രതിമാസം ശരാശരി 13 ലക്ഷം രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ബാധ്യത വരുന്നത്.
ഒരു കിലോമീറ്റർ ഒാടുന്നതിന് 52 രൂപയാണ് വാടക വണ്ടികൾക്ക് മൊത്തം ചെലവ്. എന്നാൽ, ഒരു കിലോമീറ്ററിലെ വരുമാനമാകെട്ട 46 രൂപയും. കഴിഞ്ഞ നവംബറിൽ മാത്രം നഷ്ടം 21.50 ലക്ഷം രൂപ. മറ്റ് മാസങ്ങളിലെല്ലാം എട്ട് ലക്ഷം മുതൽ മുകളിലേക്ക് നഷ്ടമുണ്ടാകുന്നുണ്ട്. ഉച്ചക്ക് 2.00, വൈകുേന്നരം 3.15, 5.00, രാത്രി 7.30 സമയങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കും വൈകീട്ട് 4.00ന് മൂകാംബികയിലേക്കുമാണ് സ്കാനിയകൾ കെ.എസ്.ആർ.ടി.സി ഒാപറേറ്റ് ചെയ്യുന്നത്. ഇതിൽ ഉച്ചക്ക് രണ്ടിനുള്ള സ്കാനിയ മാത്രമാണ് ലാഭവും നഷ്ടവുമില്ലാതെ ഒാടുന്നത്. അതും വെള്ളി, തിങ്കൾ പോലുള്ള തിരക്കുള്ള ദിവസങ്ങളിൽ മാത്രം. ഒാടുന്ന കിലോമീറ്റർ അടിസ്ഥാനപ്പെടുത്തിയാണ് ബസിെൻറ വാടക നിശ്ചയിച്ചിട്ടുള്ളത്.ഡീസലും കെ.എസ്.ആർ.ടി.സി വഹിക്കണം. അഞ്ച് ബസുകൾക്കുമായി 51.05 ലക്ഷം രൂപയാണ് പ്രതിമാസം വാടക നൽകുന്നത്. ഡീസൽ ഇനത്തിൽ അഞ്ച് വണ്ടികൾക്കുമായി മാസച്ചെലവ് 54.84 ലക്ഷം. ഡ്രൈവർമാരെ കമ്പനി നൽകുമെങ്കിലും കണ്ടക്ടർമാർ കെ.എസ്.ആർ.ടി.സിയുടേതാണ്. 4,22,941 രൂപയാണ് ഇൗ ഇനത്തിലെ ചെലവ്.
തോമസ് ചാണ്ടി ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെ.എസ്.ആർ.ടി.സിക്ക് ബാധ്യതകളില്ലെന്ന വാദമുന്നയിച്ച് വാടക സ്കാനിയകൾ ഏർപ്പെടുത്തിയത്. പലിശക്ക് വായപയെടുത്ത് സ്കാനിയകൾ വാങ്ങി നിരത്തിലിറക്കിയെങ്കിലും ലഭിക്കുന്ന വരുമാനം മുഴുവൻ തിരിച്ചടവിനും ഇന്ധനത്തിനും അറ്റകുറ്റപ്പണികൾക്കുമായി ചെലവഴിക്കേണ്ടിവന്ന സാഹചര്യത്തിലാണ് മാനേജ്മെൻറ് വാടക സ്കാനിയകളിലേക്ക് നീങ്ങിയത്. ഫലത്തിൽ കൂടുതൽ ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്കുണ്ടായത്. കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായുള്ള 18 സ്കാനിയകളിൽ 15ഉം ഇേപ്പാൾ നിരത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.