ഡ്രൈവർമാർ എത്തിയില്ല; സ്കാനിയ വീണ്ടും മുടങ്ങി
text_fieldsതിരുവനന്തപുരം: ദീർഘദൂര യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ ബസ് സർവിസ് വീണ്ടും മുടങ്ങി. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച പുലർച്ച നാലരക്ക് കോയമ്പത്തൂരിലേക്കും അഞ്ചരക്ക് പാലക്കാേട്ടക്കും പുറപ്പെടേണ്ടിയിരുന്ന ബസുകളാണ് മുടങ്ങിയത്. രണ്ടാഴ്ച മുമ്പ് അഞ്ച് സർവിസുകൾ മുടങ്ങിയതിനു പിന്നാലെയാണ് പുതിയ സംഭവം.
ഡ്രൈവർമാർ എത്താത്തതാണ് കാരണമായത്. കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി ബന്ധപ്പെെട്ടങ്കിലും കൃത്യമായ വിവരമൊന്നും യാത്രക്കാർക്ക് ലഭിച്ചില്ലെന്ന് പരാതിയുണ്ട്. ഡ്രൈവർമാരുടെ ജോലി ക്രമീകരിച്ചതിലെ താളപ്പിഴയാണ് സർവിസ് മുടങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, അടുത്തിടെയുണ്ടായ കൂട്ടസ്ഥലംമാറ്റവും ഡ്യൂട്ടിയെ ചൊല്ലിയുള്ള തർക്കവും മൂലം ജീവനക്കാർ അസംതൃപ്തരാണ്. ഇവർ മെെല്ലപ്പോക്ക് നയവും തുടരുന്നുണ്ട്്. അടിക്കടിയുള്ള മുടക്കം ദീർഘദൂര യാത്രക്ക് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവരെ പ്രയാസത്തിലാക്കിയിട്ടുണ്ട്. വിശ്വാസ്യതയില്ലെങ്കിൽ യാത്രക്കാർ കെ.എസ്.ആർ.ടി.സി സ്കാനിയയെ ഒഴിവാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
എന്നാൽ, ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അധികൃതർ ൈകക്കൊള്ളുന്ന നിലപാടാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് വിവിധ യൂനിയൻ പ്രതിനിധികൾ പറയുന്നു. ദീർഘദൂര സർവിസുകൾ മെച്ചപ്പെടുത്തുന്നതിന് സ്കാനിയ ബസുകൾ വാടകക്ക് എടുത്ത സാഹചര്യത്തിലാണ് ബസ് മുടങ്ങൽ പതിവായിരിക്കുന്നത്. അന്തർ ജില്ല യാത്രക്ക് സ്കാനിയ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് നിലവിലുള്ളത്. സർവിസ് മുടക്കം വരുമാനം കുറയാൻ ഇടയാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.