സംസ്ഥാനത്ത് 20 ബ്രാൻഡഡ് മരുന്നുകൾക്ക് ക്ഷാമം
text_fieldsമലപ്പുറം: നിർമാതാക്കളും മൊത്തവ്യാപാരികളും തമ്മിലുള്ള ശീതസമരത്തെതുടർന്ന് സംസ്ഥാനത്ത് അത്യാവശ്യ മരുന്നുകൾക്ക് ക്ഷാമം. 20 ബ്രാൻഡഡ് മരുന്നുകൾക്ക് ക്ഷാമമുണ്ടെന്ന് ഡ്രഗ്സ് കൺേട്രാൾ അധികൃതർ വെളിപ്പെടുത്തി. ഒട്ടുമിക്ക ജില്ലകളിലും മരുന്ന് ക്ഷാമമുണ്ട്. വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട മരുന്നിെൻറ കമീഷൻ സംബന്ധിച്ച് നിർമാണ കമ്പനികളും െമാത്തവ്യാപാരികളും തമ്മിലുള്ള തർക്കമാണ് വിതരണത്തിന് തടസ്സമായത്. ആൻറിബയോട്ടിക് മരുന്നുകൾ, വേദന സംഹാരികൾ, ഹൃേദ്രാഗം, അർബുദം എന്നിവക്കുള്ള മരുന്നുകൾ, ടി.ടി വാക്സിൻ തുടങ്ങിയവക്കാണ് ക്ഷാമമനുഭവപ്പെടുന്നത്. ഇവയിൽ ചിലത് അത്യാവശ്യ മരുന്ന് പട്ടികയിലുള്ളതാണ്.
ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പുള്ള സ്റ്റോക്കിന് നിലവിലുള്ള കമീഷൻ പോരെന്നും കൂടുതൽ വേണമെന്നുമാണ് മൊത്തവ്യാപാരി സംഘടനയുടെ നിലപാട്. മരുന്നുവില നിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട മരുന്നിന് നിലവിലുള്ള എട്ട് ശതമാനത്തിന് പകരം 12 ശതമാനം കമീഷൻ വേണമെന്നാണ് ഇവരുടെ ആവശ്യം. ജി.എസ്.ടി വന്നശേഷം ഉണ്ടായ നഷ്ടം നികത്താൻ ഇതാവശ്യമാണെന്ന് മൊത്തവ്യാപാരികൾ പറയുന്നു.
സംസ്ഥാനത്തെ മരുന്ന് നിർമാതാക്കൾ 7.5 ശതമാനം കമീഷൻ നൽകാൻ സമ്മതിച്ചെങ്കിലും വൻകിട കമ്പനികൾ ഇതിന് തയാറായിട്ടില്ല. സമ്മർദ തന്ത്രമെന്ന നിലക്ക് സംസ്ഥാനത്തിന് പുറത്തുള്ള പ്രമുഖ കമ്പനികളുടെ സ്റ്റോക്ക് എടുക്കുന്നത് ഇവർ നിർത്തിവെച്ചിരിക്കുകയാണ്. കുറിപ്പടിയിൽ ഡോക്ടർമാർ രാസനാമം എഴുതാത്തതിനാൽ ബ്രാൻഡഡിന് പകരം ജനറിക് നൽകാൻ കഴിയുന്നില്ലെന്നത് സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.