കലോത്സവം ഒക്ടോബർ 19ന് മുമ്പ് നടത്തണം; സബ്ജില്ല, ജില്ല മത്സരങ്ങൾ നവംബർ 30ന് മുമ്പ്; സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്കൂൾതലത്തിൽ ശാസ്ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബർ 30നാണ്. സബ്ജില്ല, ജില്ല മത്സരങ്ങൾ നവംബർ അഞ്ചിന് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബർ 10, 11, 12 തീയതികളിലായി എറണാകുളത്ത് നടക്കും.
കലോത്സവത്തിന്റെ ഭാഗമായുള്ള സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ 19ന് മുമ്പ് നടത്തണം. സബ്ജില്ല, ജില്ല മത്സരങ്ങൾ നവംബർ 30ന് മുമ്പ് സംഘടിപ്പിക്കണം. ജനുവരി മൂന്നു മുതൽ ഏഴ് വരെ കോഴിക്കോടാണ് സ്കൂൾ കലോത്സവം. കായികമേള സ്കൂൾതലത്തിൽ ഒക്ടോബർ 12നകം നടത്തണം. സബ്ജില്ല, ജില്ല മത്സരങ്ങൾ നവംബർ 20ന് മുമ്പ് നടത്തണം. ഡിസംബർ മൂന്നു മുതൽ ആറുവരെ തിരുവനന്തപുരത്ത് സ്കൂൾ കായിക മേള സംഘടിപ്പിക്കും.
സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലതല സ്ക്രീനിങ് ഒക്ടോബർ പത്തിന് മുമ്പ് നടത്തണം. ഒക്ടോബർ 20, 21, 22 തീയതികളിൽ കോട്ടയത്താണ് സ്പെഷൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.