ഹാദിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം–സച്ചിദാനന്ദൻ
text_fieldsന്യൂഡൽഹി: ഹാദിയയുടെ മേലുള്ള ബന്ധനം അവസാനിപ്പിക്കാനും ശാരീരികവും മാനസികവുമായി സുരക്ഷിതയാക്കാനും അവകാശം ഉറപ്പുവരുത്താനും സർക്കാർ ഏജൻസികളും സ്ത്രീ-മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും മെഡിക്കൽ സമൂഹവുമെല്ലാം അടിയന്തരമായി ഇടപെടണമെന്ന് കവി സച്ചിദാനന്ദൻ. ഹാദിയ കേസിന് മതവുമായി ബന്ധമില്ല. കോടതിയും മാതാപിതാക്കളും സ്വയംപ്രഖ്യാപിത സംരക്ഷകരും ചേർന്ന് ഒരു സ്ത്രീയുടെ മൗലികാവകാശത്തെ ധ്വംസിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണിത് -‘ദി വയർ’ ഒാൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.
ഇഷ്ടമുള്ള വിശ്വാസവും പങ്കാളിയെയും തെരഞ്ഞെടുക്കാനുള്ള പ്രായപൂർത്തിയായ സ്ത്രീയുടെ ഭരണഘടനപരമായ അവകാശവുമായി ബന്ധപ്പെട്ട് ഹാദിയകേസ് നിരവധി സുപ്രധാന ചോദ്യങ്ങളുയർത്തുന്നു. പ്രായപൂർത്തിയായ രണ്ടുപേരുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കാനുള്ള കേരള ഹൈകോടതിയുടെ സംശയാസ്പദ അവകാശം, മക്കളുടെ സ്വാഭാവിക രക്ഷാകർത്താക്കൾ മാതാപിതാക്കളാണെന്നും അവരുടെ പങ്കാളിത്തമില്ലാതെ മക്കൾ വിവാഹം കഴിക്കാൻ പാടില്ലെന്നുമുള്ള കോടതി നിഗമനം, ലവ് ജിഹാദിെൻറ അടിസ്ഥാനത്തിൽ ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കാനുള്ള സുപ്രീംകോടതിയുടെ അസാധാരണ ഉത്തരവ്, വനിത കമീഷൻ അടക്കമുള്ള സ്ത്രീ സംഘടനകളും മാധ്യമങ്ങളും ഹാദിയയെ കാണുന്നതിൽനിന്ന് ആർ.എസ്.എസ് വിലക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധനയർഹിക്കുന്നു.
പങ്കാളിയെയും വിശ്വാസത്തെയും തെരഞ്ഞെടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന നിലപാടിൽ ഹാദിയ ഉറച്ചുനിൽക്കുകയാണ്. സേലത്ത് ആയുർവേദ ബിരുദ കോഴ്സിന് പഠിക്കുേമ്പാൾ ജസീന, ഹസീന എന്നീ സഹോദരിമാരുടെ സ്വഭാവ സവിശേഷതകളിൽ ആകൃഷ്ടയായി 2015 മുതൽ താൻ ഇസ്ലാമിനെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നതായി ഹാദിയ പറയുന്നു. നികാഹ് ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴിയാണ് പങ്കാളിയായ ഷഫിൻ ജഹാനെ കണ്ടെത്തിയതെന്നും അവർ പറഞ്ഞിട്ടുണ്ട്.
കേസിൽ ഹൈകോടതി വിധി പക്ഷപാതപരമാണ്; ഇസ്ലാമോഫോബിയയെ പിൻപറ്റുന്നതാണ്. കോടതി ഹാദിയയുടെ നിലപാട് പരിഗണിച്ചില്ല. സ്ത്രീക്ക് സ്വന്തം ഇച്ഛയുണ്ടെന്ന കാര്യം നിരസിക്കപ്പെട്ടു. വിവാഹകാര്യത്തിലടക്കം കുടുംബങ്ങൾ മക്കളുടെ താൽപര്യത്തതിന് എതിരുനിൽക്കുന്ന നിരവധി സംഭവങ്ങളുെണ്ടന്നിരിെക്ക, പ്രായപൂർത്തിയായ മക്കളുടെ മികച്ച രക്ഷാകർത്താക്കൾ മാതാപിതാക്കൾ തന്നെയാണെന്ന തീരുമാനത്തിെലത്തുകയായിരുന്നു കോടതി.കേരളത്തിൽ മതംമാറിയും അല്ലാത്തതുമായ മിശ്രവിവാഹങ്ങൾ വർധിക്കുകയാണ്. സ്ത്രീവിദ്യാഭ്യാസത്തിലും തൊഴിലിലുമുണ്ടായ ഉയർച്ചയാണ് ഇതിനു കാരണം. ഇത് സമൂഹത്തിെൻറ വളർച്ചയുടെ സൂചനയായാണ് കാണേണ്ടതെന്നും സച്ചിദാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.