നവമാധ്യമങ്ങളിൽ മുഖം പൂഴ്ത്തുന്നവരിൽ ചിത്തഭ്രമം കൂടുന്നു
text_fieldsകോഴിക്കോട്: നവ മാധ്യമങ്ങളിൽ മുഖം പൂഴ്ത്തി ഒറ്റപ്പെട്ട് കഴിയുന്നവരിൽ ചിത്തഭ്രമ രോഗം വ്യാപമാകുന്നതായി ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സ്കീസോഫ്രീനിയ (ചിത്തഭ്രമം) ആഗോളതലത്തിൽതന്നെ വ്യാപിക്കുന്നുണ്ട്. കേരളത്തിൽ മൂന്ന് ലക്ഷത്തോളം രോഗികളുണ്ട്.
20നും 30നും ഇടയിൽ പ്രായമുള്ളവരാണ് അധികവും. ഇത്തരം രോഗികളെ ഒറ്റപ്പെടുത്തുകയും അവജ്ഞയോടെ കാണുകയും ചെയ്യുന്ന പ്രവണത ശരിയല്ല. നാഡികോശങ്ങൾ തമ്മിൽ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിൻ എന്ന പദാർഥത്തിെൻറ അളവ് കൂടുന്നതാണ് ചിത്തഭ്രമം ബാധിക്കാൻ കാരണം.
കുടുംബ പ്രശ്നങ്ങൾ, സംഘർഷം നിറഞ്ഞ ജീവിതം, സാമൂഹിക, സാംസ്കാരിക സ്വാധീനങ്ങൾ എന്നിവ അസുഖത്തിെൻറ ആക്കം കൂട്ടുന്നു. രോഗം മൂർച്ഛിക്കുന്നതിന് മുമ്പ് കണ്ടെത്തി ചികിത്സ നൽകാൻ സംവിധാനങ്ങളുണ്ടെന്നും ഇതിനായി ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
ഇതുസംബന്ധിച്ച തുടർവിദ്യാഭ്യാസ പരിപാടി ഞായറാഴ്ച അസ്മ ടവറിൽ നടക്കും. 150ഒാളം സൈക്യാട്രിസ്റ്റുകൾ പെങ്കടുക്കുന്ന പരിപാടിയിൽ വിദഗ്ധർ ക്ലാസെടുക്കും. വാർത്തസമ്മേളനത്തിൽ ഡോ. അശോക്കുമാർ, ഡോ. അനീസ് അലി, ഡോ. സാബു റഹ്മാൻ, ഡോ. അരുൺ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.