സ്കോളർഷിപ് വീതംവെക്കൽ; സച്ചാർ, പാലോളി കമ്മിറ്റി റിേപ്പാർട്ടുകൾക്ക് സർക്കാർ തുരങ്കം വെച്ചു
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വീതംവെക്കാനുള്ള മന്ത്രിസഭാ തീരുമാനത്തോെട സർക്കാർ തുരങ്കംവെച്ചത് സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകൾക്ക്. മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പഠിച്ച രണ്ട് സമിതികളുടെയും റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കേരളത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ഉൾപ്പെടെ പദ്ധതികൾ നടപ്പാക്കിയത്. 100 ശതമാനവും മുസ്ലിം സമുദായത്തിനുവേണ്ടി നടപ്പാക്കിയ പദ്ധതികളിൽനിന്ന് പിന്നീട് പരിവർത്തിത, ലത്തീൻ ക്രൈസ്തവ വിഭാഗങ്ങൾക്ക് 20 ശതമാനം വിഹിതം അനുവദിക്കാൻ തീരുമാനിച്ചു.
ഇതാണ് പിന്നീട്, ന്യൂനപക്ഷ ജനസംഖ്യയുടെ അനുപാതത്തിൽ വിഭജിക്കണമെന്ന് ക്രിസ്ത്യൻ വിഭാഗങ്ങൾ ആവശ്യമുയർത്തി കോടതിയെ സമീപിക്കാൻ കാരണമായത്. ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ റദ്ദാക്കിയ കോടതി സ്കോളർഷിപ് 2011ലെ സെൻസസ് പ്രകാരം ജനസംഖ്യാനുപാതികമായി പുനർനിർണയിക്കാൻ ഉത്തരവിട്ടു. ഇതുപ്രകാരം സർക്കാർ നിയോഗിച്ച നാലംഗ സെക്രട്ടറിതല സമിതിയുടെ റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം. സ്കോളർഷിപ് പദ്ധതി ജനസംഖ്യാനുപാതികമായി വീതംവെക്കാനുള്ള തീരുമാനത്തോടെ സച്ചാർ/പാലോളി റിപ്പോർട്ടിെൻറ അന്തഃസത്ത സർക്കാർ ചോർത്തിക്കളഞ്ഞു.
മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതി ഫലത്തിൽ ന്യൂനപക്ഷ പദ്ധതിയായി രൂപാന്തരപ്പെടും. മുസ്ലിം വിഭാഗത്തിൽനിന്ന് ഉയരുന്ന പ്രതിഷേധങ്ങൾ തടയാൻ കഴിഞ്ഞ വർഷങ്ങളിൽ സ്കോളർഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളായ മുസ്ലിം കുട്ടികളുടെ എണ്ണത്തിന് തുല്യമായ എണ്ണവും അവർക്ക് സ്കോളർഷിപ്പിലൂടെ ലഭിച്ച ആകെ തുകക്ക് തുല്യമായ തുകയും ഇൗ വർഷവും നിലനിർത്തും. അതേസമയം, 20 ശതമാനം ഗുണഭോക്താക്കളായിരുന്ന ക്രിസ്ത്യൻ വിഭാഗത്തിന് ജനസംഖ്യാനുപാതികമായി (40.87 ശതമാനം) സ്കോളർഷിപ് നൽകാൻ അധിക തുക വകയിരുത്തി. ഇതിനായി നിലവിലുള്ള 23.51 കോടി രൂപ വിഹിതത്തിനു പുറമെ 6.2 കോടി രൂപ അധികം വകയിരുത്തുകയും ചെയ്തു.
സ്കോളർഷിപ് പദ്ധതിക്കുള്ള തുകയും ഗുണഭോക്താക്കളുടെ എണ്ണവും ഭാവിയിൽ കാലാനുസൃതമായി വർധിപ്പിക്കുേമ്പാഴും പുതിയ അനുപാതംതന്നെ തുടരേണ്ടിവരും. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ 2008ൽ വി. എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ.ഡി. എഫ് സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോഴത്തെ എൽ.ഡി. എഫ് സർക്കാർ ആട്ടിമറിച്ചത്.
ന്യൂനപക്ഷ സ്കോളർഷിപ് അനുപാതം പൊളിയും
അനുപാതം 80:20ൽനിന്ന് 59.05: 40.87 ആയി മാറും
തിരുവനന്തപുരം: മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വീതംവെക്കാനുള്ള മന്ത്രിസഭ തീരുമാനത്തോടെ നിലവിലുള്ള 80:20 അനുപാതം പൊളിയും.
പകരം നിലവിൽ സ്കോളർഷിപ്പിെൻറ 80 ശതമാനം വിഹിതം ലഭിച്ചിരുന്ന മുസ്ലിം സമുദായത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിഹിതം 59.05 ശതമാനമായി കുറയും.
പ്രത്യേക സാഹചര്യം പരിഗണിച്ച് മുസ്ലിം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിൽനിന്ന് 20 ശതമാനം ലഭിച്ച ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള വിഹിതം പുതിയ തീരുമാനത്തോടെ 40.87 ശതമാനമായി ഉയരും.
2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യയിൽ മുസ്ലിംകൾ 59.05 ശതമാനമാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾ 40.87 ശതമാനവുമാണ്. മറ്റ് ന്യൂനപക്ഷ സമുദായങ്ങളായ സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങൾ 0.03 ശതമാനം വീതവുമാണ്. കേരളത്തിലെ മൊത്തം ജനസംഖ്യയിൽ മുസ്ലിം വിഭാഗം 26.56 ശതമാനവും ക്രിസ്ത്യന് 18.38 ശതമാനവുമാണ്.
ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങൾ 0.01 ശതമാനം വീതവുമാണ്. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യ 1,50,27,796 ആണ്.
ഇതിൽ 8873472 പേർ മുസ്ലിംകളും 6141269 പേർ ക്രിസ്ത്യൻ സമുദായവുമാണ്. സിഖ് -3814, ബുദ്ധ -4752, ജൈന -4489 എന്നിങ്ങനെയാണ് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.