സ്കോളർഷിപ്പ് വിതരണം: മന്ത്രിസഭ തീരുമാനം മുസ്‌ലിം സമുദായത്തോടുള്ള കടുത്ത അനീതി - ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsതിരുവനന്തപുരം: പാലോളി കമ്മിറ്റി ശിപാർശകൾ മുസ്‌ലിം സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായിരുന്നു എന്ന വസ്തുത പോലും പരിഗണിക്കാതെ 2011ലെ സെൻസസ് പ്രകാരം ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം മുസ്‌ലിം സമുദായത്തോടുള്ള കടുത്ത അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. വസ്തുതാപരമായ പല കാര്യങ്ങളും പരിഗണിക്കാതെ സാമൂഹിക നീതിയെ അട്ടിമറിക്കുന്ന ഏകപക്ഷീയമായ തീരുമാനമാണിത്. ന്യൂനപക്ഷങ്ങളെ പൊതുവിൽ അഭിമുഖീരിച്ചിരിക്കുകയാണ് സർക്കാർ. കേവലം സ്കോളർഷിപ്പുമായി മാത്രം ബന്ധപ്പെടുത്തി ഇരുട്ടുകൊണ്ട് ഓട്ടയടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
80:20 അനുപാതം റദ്ദാക്കിയ കോടതി വിധി പി.എസ്.സി -യു.പി.എസ്.സി പരിശീലന കേന്ദ്രങ്ങളെയും മദ്റസാധ്യാപക ക്ഷേമനിധിയെയും പ്രതികൂലമായി ബാധിക്കുന്നതാണ്. എന്നാൽ, കോടതി വിധി ഉണ്ടാക്കിയ പ്രതിസന്ധി ഒരു വിധത്തിലും അഭിമുഖീകരിക്കാനോ കോടതിയെ വസ്തുതകൾ ധരിപ്പിക്കാനോ സർക്കാർ തയ്യാറായിട്ടില്ല എന്നുകൂടി മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നുണ്ട്. നിലവിലെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ സംഘ്പരിവാർ ശക്തികൾ നടത്തുന്ന ഇസ്ലാമോഫോബിയക്ക് കൊടിപിടിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്, കെ.എം ഷെഫ്റിൻ, മഹേഷ് തോന്നക്കൽ, ഷഹീൻ ശിഹാബ്, സനൽ കുമാർ, വി.ടി.എസ്. ഉമർ കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.