ബജറ്റ് വിഹിതം സച്ചാർ ശിപാർശക്ക്; നടപ്പാക്കുന്നത് ന്യൂനപക്ഷക്ഷേമം
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് പദ്ധതികൾ ജനസംഖ്യാനുപാതത്തിലേക്ക് മാറുേമ്പാഴും പണം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് സച്ചാർ കമ്മിറ്റി ശിപാർശ നടപ്പാക്കാനെന്ന പേരിൽ. സച്ചാർ, പാലോളി കമ്മിറ്റികളുടെ ശിപാർശകൾക്ക് വിരുദ്ധമായി മുസ്ലിംവിദ്യാർഥി സ്കോളർഷിപ് പദ്ധതി സർക്കാർ അട്ടിമറിച്ചപ്പോഴും പദ്ധതി ഗുണഭോക്താക്കൾ ആരാണെന്ന തെളിവ് ഇപ്പോഴും ബജറ്റ് ഹെഡിൽ ശേഷിക്കുകയാണ്.
സ്കോളർഷിപ് ഉൾപ്പെടെ ന്യൂനപക്ഷക്ഷേമ പദ്ധതികൾക്ക് ബജറ്റ് വിഹിതം നീക്കിവെക്കുന്നത് 'ജസ്റ്റിസ് സച്ചാർ കമ്മിറ്റി ശിപാർശകളിലുള്ള പദ്ധതി നടപ്പാക്കൽ' എന്ന പേരിലുള്ള 2225-04-102-92 നമ്പർ ഹെഡിലാണ്. മന്ത്രിസഭാതീരുമാനേത്താടെ ഇത് ന്യൂനപക്ഷക്ഷേമ പദ്ധതിയായി മാറി.
മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാൻ കേന്ദ്രം നിയോഗിച്ചതായിരുന്നു ജസ്റ്റിസ് രജീന്ദർ സച്ചാർ അധ്യക്ഷനായ സമിതി. മുസ്ലിം പിന്നാക്കാവസ്ഥയുടെ നേർചിത്രമാണ് സമിതി റിപ്പോർട്ടിലുള്ളത്. തുടർന്നാണ് കേന്ദ്രസർക്കാർ മുസ്ലിം ക്ഷേമ പദ്ധതികൾ നടപ്പാക്കിയത്. സംസ്ഥാനങ്ങൾക്കും നിർദേശമുണ്ടായിരുന്നു. കേരളത്തിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി പ്രത്യേക സമിതിയെ വി.എസ്. സർക്കാർ നിയോഗിച്ചു.
സമിതി സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മുസ്ലിംക്ഷേമപദ്ധതികൾ നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിനായി അന്ന് മുതൽ ആരംഭിച്ച ബജറ്റ് ഹെഡ് 'ജസ്റ്റിസ് സച്ചാർ കമ്മിറ്റിയുടെ ശിപാർശകളിന്മേലുള്ള പദ്ധതികളുടെ നടപ്പാക്കൽ' എന്ന പേരിലാണ്.
2011 ഫെബ്രുവരി 22ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ സ്കോളർഷിപ് പദ്ധതിയിൽ 20 ശതമാനം ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് വിട്ടുനൽകിന്നു. 13 വർഷങ്ങൾക്കിപ്പുറം പിണറായി നേതൃത്വം നൽകുന്ന സർക്കാർ മുസ്ലിം ക്ഷേമത്തിനായുള്ള സ്കോളർഷിപ് പദ്ധതി ക്രിസ്ത്യൻ വിഭാഗത്തിന് വീതംവെച്ചുനൽകുേമ്പാഴും പദ്ധതിയുടെ യഥാർഥ ഗുണഭോക്താക്കൾ ആരെന്നതിെൻറ തെളിവായി ബജറ്റ് ഹെഡിൽ ഇപ്പോഴും സച്ചാർ കമ്മിറ്റിയുടെ പേര് നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.