ഹൈകോടതി വിധി; തടയപ്പെട്ടത് 14,000ൽപരം നിർധന വിദ്യാർഥികളുടെ സ്കോളർഷിപ്
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലെ ആനുകൂല്യങ്ങൾ സംബന്ധിച്ച ഹൈകോടതി വിധിയിലൂടെ തടയപ്പെട്ടത് 14,000ൽപരം നിർധന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ. ഇതിൽ 2800ൽ അധികം വിദ്യാർഥികൾ ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളിൽനിന്നുള്ളവരാണ്. പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശ പ്രകാരം മുസ്ലിം സമുദായത്തിലെ നിർധന വിദ്യാർഥികൾക്കായി പ്രധാനമായും ആറ് സ്കോളർഷിപ്പുകളാണ് ന്യൂനപക്ഷ വകുപ്പിന് കീഴിൽ നടപ്പാക്കിയത്.
പൂർണമായും മുസ്ലിം വിദ്യാർഥികൾക്ക് നൽകിയിരുന്ന സ്കോളർഷിപ്പുകൾ 2011 ഫെബ്രുവരി 22ലെ സർക്കാർ ഉത്തരവിലൂടെ 80:20 അനുപാതത്തിലേക്ക് മാറ്റുകയായിരുന്നു. 20 ശതമാനം സ്കോളർഷിപ്പുകൾ ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കാണ് അനുവദിച്ചത്.
കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം 14,398 േപർക്കാണ് സ്കോളർഷിപ്പുകൾ നൽകിയത്. ഇതിൽ നോൺ പ്ലാൻ ഇനത്തിൽ അനുവദിക്കുന്ന എട്ടുകോടി രൂപ വിനിയോഗിച്ച് ഏഴായിരം വിദ്യാർഥികൾക്ക് നൽകുന്ന സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പാണ് പ്രധാനം. ബിരുദവിദ്യാർഥികൾക്ക് പ്രതിവർഷം 5000 രൂപയും പി.ജി വിദ്യാർഥികൾക്ക് 6000 രൂപയും പ്രഫഷനൽ വിദ്യാർഥികൾക്ക് 7000 രൂപയും ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവർക്ക് 13,000 രൂപ റീ ഇംബേഴ്സ് ചെയ്യുന്നതുമാണ് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ ആശ്രയിക്കുന്ന സ്കോളർഷിപ്പും ഇതായിരുന്നു.
പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് കഴിഞ്ഞവർഷം 2835 വിദ്യാർഥികൾക്കാണ് നൽകിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർക്ക് ഒറ്റത്തവണയായി പതിനായിരം രൂപയും ഉന്നതവിജയം നേടുന്ന ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 15,000 രൂപയും നൽകുന്നതാണ് ഇൗ സ്കോളർഷിപ്.
െഎ.ടി.െഎകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരുവർഷ കോഴ്സിന് പതിനായിരം രൂപയും രണ്ടുവർഷത്തേക്ക് 20,000 രൂപയും ഫീ റീ ഇംേബഴ്സ് ചെയ്യുന്നതാണ് മറ്റൊരു സ്കോളർഷിപ്. കഴിഞ്ഞവർഷം 2940 വിദ്യാർഥികൾക്കാണ് ഇതിെൻറ ആനുകൂല്യം ലഭിച്ചത്.
നഴ്സിങ്/ പാരമെഡിക്കൽ വിദ്യാർഥികൾക്കായുള്ള മദർ തെരേസ സ്കോളർഷിപ് കഴിഞ്ഞവർഷം 333 പേർക്കാണ് ലഭിച്ചത്. 15,000 രൂപയാണ് ഇൗ സ്കോളർഷിപ് തുക. പോളിടെക്നിക് വിദ്യാർഥികൾക്കായുള്ള എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ് ആറായിരം രൂപ വീതം 990 വിദ്യാർഥികൾക്കാണ് നൽകിയത്. സി.എ/ െഎ.സി.ഡബ്ല്യു.എ/ സി.എസ് കോഴ്സുകൾക്ക് പഠിക്കുന്നവർക്കായി 15,000 രൂപ വീതം 300 പേർക്കാണ് നൽകിയത്. ഇതിൽ സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ് ഒഴികെയുള്ളവ ഒറ്റത്തവണ നൽകുന്നവയും പ്ലാൻ ഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ചുമാണ് നടപ്പാക്കുന്നത്. ആറ് സ്കോളർഷിപ്പുകൾക്കുമായി 15.81 കോടി രൂപയാണ് വിനിേയാഗിച്ചത്.
അപേക്ഷകരുടെ കുടുംബവരുമാനം ഉൾപ്പെടെ പരിഗണിച്ചുനൽകിയിരുന്ന സ്കോളർഷിപ്പുകളാണ് കോടതി വിധിയിലൂടെ സ്തംഭനത്തിലായത്.
സ്കോളർഷിപ് തടസ്സപ്പെടുന്നത് നൂറുകണക്കിന് വിദ്യാർഥികളുടെ തുടർപഠനത്തെയും പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.