സ്കൂൾ, കോളജ് അധ്യയനം ഇന്ന് തുടങ്ങുന്നു; 39 ലക്ഷം വിദ്യാർഥികൾ വീണ്ടും ഡിജിറ്റൽ പഠനലോകത്തേക്ക്
text_fieldsതിരുവനന്തപുരം: ഒാൺലൈൻ പഠനാനുഭവത്തിെൻറ രണ്ടാം പതിപ്പിൽ സംസ്ഥാനത്തെ സ്കൂൾ, േകാളജ് വിദ്യാർഥികൾക്ക് ചൊവ്വാഴ്ച അധ്യയന വർഷാരംഭം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാതെ വന്നതോടെയാണ് വിദ്യാലയങ്ങളിൽ ഇൗ വർഷവും ഒാൺലൈൻ പ്ലാറ്റ്ഫോമിൽ ക്ലാസുകൾ തുടങ്ങുന്നത്. 2020 മാർച്ചിൽ അടച്ച ശേഷം ഇതുവരെ സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനായിട്ടില്ല.
ഒന്നാം ക്ലാസിൽ പുതുതായി എത്തുന്ന മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഉൾപ്പെടെ 39 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. വെർച്വൽ പ്രവേശനോത്സവത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിക്ടേഴ്സ് ചാനലിൽ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. 11 മുതൽ സ്കൂൾതലത്തിൽ പ്രവേശനോത്സവം നടത്താൻ നിർദേശിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ ക്ലാസുകൾ ആദ്യത്തെ രണ്ടാഴ്ച ട്രയൽ ആയിരിക്കും. ഇൗ ഘട്ടത്തിൽ ഒാൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളെ കണ്ടെത്താൻ ശ്രമങ്ങളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.