Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോത്സവ ‘കളികൾ’ പരിധി...

കലോത്സവ ‘കളികൾ’ പരിധി വിടുന്നു

text_fields
bookmark_border
arts festival
cancel
camera_alt

representational image

കോ​ഴി​ക്കോ​ട്: സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഓ​രോ ത​വ​ണ​യും പൊ​ലി​മ കൂ​ടു​മ്പോ​ഴും അ​ന്ത​രം​ഗ​ങ്ങ​ളി​ൽ തി​ടം​വെ​ക്കു​ന്ന​ത് വ​ൻ ഉ​ൾ​പ്പോ​രു​ക​ൾ. വി​ധി​ക​ർ​ത്താ​ക്ക​ളെ സ്വാ​ധീ​നി​ക്കാ​നു​ള്ള ചി​ല​രു​ടെ അ​രു​താ​യ്മ​ക​ൾ ഇ​പ്പോ​ൾ പി​ടി​വി​ട്ട അ​വ​സ്ഥ​യി​ലാ​ണ്. നൃ​ത്ത​യി​ന​ങ്ങ​ളി​ലാ​ണ് കു​ടി​പ്പ​ക​യും അ​നാ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​വും ഏ​റെ വി​ള​യാ​ടു​ന്ന​ത്. വി​ധി​ക​ർ​ത്താ​ക്ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കു​ന്ന​താ​യ ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു. വേ​ദി​യി​ലെ പ്ര​ക​ട​ന​ത്തെ​ക്കാ​ളു​പ​രി മ​റ്റു പ​ല​തു​മാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്ന അ​വ​സ്ഥ​യാ​യി.

ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​രാ​കു​ന്ന വി​ധി​ക​ർ​ത്താ​ക്ക​ളെ പ​ഴ​യ കാ​ല​ത്തേ​തു​പോ​ലെ മാ​റ്റി​നി​ർ​ത്താ​ൻ ശ്ര​മി​ക്കാ​ത്ത​ത് പ​രാ​തി​ക​ൾ ഏ​റു​ന്ന​തി​നി​ട​യാ​ക്കി. ആ​രോ​പ​ണ​വി​ധേ​യ​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ളെ സ്ഥി​ര​മാ​യി കൊ​ണ്ടു​വ​രാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

ഇ​തി​നാ​യി ഇ​വ​ർ മേ​ലു​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കാ​ര്യ​ങ്ങ​ൾ ത​രാ​ത​രം നേ​ടി​യെ​ടു​ക്കു​ക​യാ​ണ്. കോ​ഴ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് ന​ട​പ​ടി നേ​രി​ടു​ന്ന​വ​ർ പോ​ലും വേ​ദി​യി​ലെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യും അ​പ്പീ​ൽ ക​മ്മി​റ്റി​ക​ളി​ലും എ​ത്തു​ക​യാ​ണ​ത്രെ.

വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തു​ന്ന വി​വ​രം മു​ൻ​കൂ​ട്ടി അ​റി​യി​ച്ചാ​ണ് ലേ​ലം​വി​ളി​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ ബാ​ൻ​ഡ് മേ​ള​ത്തി​ലും ഒ​പ്പ​ന​യി​ലും ശാ​സ്ത്രീ​യ​നൃ​ത്ത ഇ​ന​ങ്ങ​ളി​ലും വ​രു​ന്ന വി​ധി​ക​ർ​ത്താ​ക്ക​ളെ മു​ൻ​കൂ​ട്ടി അ​റി​ഞ്ഞ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ന്നു​വെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി.

വി​ധി​ക​ർ​ത്താ​വാ​യി എ​ത്തു​ന്ന​യാ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ഐ​റ്റം നേ​രി​ൽ ക​ണ്ട് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തു​വ​രെ എ​ത്തി കാ​ര്യ​ങ്ങ​ൾ. വി​ധി​ക​ർ​ത്താ​ക്ക​ൾ ജി​ല്ല​ക​ൾ മാ​റി പ​ര​സ്പ​രം സ​ഹാ​യം ചെ​യ്യു​ന്ന​തി​നാ​ൽ ആ​ർ​ക്കും വി​ട്ടു​നി​ൽ​ക്കാ​നാ​കു​ന്നി​ല്ല.

മ​ത്സ​ര​ത്തി​ന്റെ പേ​രി​ൽ ര​ക്ഷി​താ​ക്ക​ൾ ത​മ്മി​ൽ മി​ണ്ടാ​തെ​യും വെ​റു​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​യി. ര​ക്ഷി​താ​ക്ക​ൾ ത​മ്മി​ലു​ള്ള സ്പ​ർ​ധ സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് വി​ട്ടു. ഇ​ത് സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ത്തെ പോ​ലും ബാ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​ക്ക് ര​ക്ഷി​താ​ക്ക​ളു​ടെ പോ​രി​ൽ സ്കൂ​ളി​നെ താ​ക്കീ​ത് ന​ൽ​കേ​ണ്ടി വ​ന്നു.

ബാ​ൻ​ഡ് മേ​ള മ​ത്സ​ര​ഫ​ല ത​ർ​ക്ക​ത്തി​ൽ സി​റ്റി​യി​ലെ ര​ണ്ട് സ്കൂ​ളു​ക​ളെ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് അ​യോ​ഗ്യ​രാ​ക്കി​യ​ത് വ​കു​പ്പി​നു ത​ന്നെ നാ​ണ​ക്കേ​ടാ​യി. പ​രി​പാ​ടി ത​ട​സ്സ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. വി​ധി​ക​ർ​ത്താ​വി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​തി മാ​നി​ക്കാ​തി​രു​ന്ന​താ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മാ​യ​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള മി​ക​വു​റ്റ പ​ല കു​ട്ടി​ക​ളും സ്കൂ​ൾ ത​ല​ങ്ങ​ളി​ലോ സ​ബ്ജി​ല്ല ത​ല​ങ്ങ​ളി​ലോ​വെ​ച്ചു ച​മ​യ​ങ്ങ​ൾ അ​ഴി​ച്ചു​വെ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

മ​ത്സ​ര​ത്തി​നു ശേ​ഷ​മു​ള്ള അ​പ്പീ​ലു​ക​ളു​ടെ​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ​യും എ​ണ്ണം പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത് ബോ​ധ്യ​മാ​കും. ഒ​രു സ​ബ്ജി​ല്ല​യി​ൽ നി​ന്നു മാ​ത്രം നൂ​റോ​ളം അ​പ്പീ​ലു​ക​ളാ​ണ് വ​രു​ന്ന​ത്. കോ​ട​തി ക​യ​റു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​റു​ക​യാ​ണ്. അ​നാ​രോ​ഗ്യ പ്ര​വ​ണ​ത​ക​ൾ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ കൗ​മാ​ര മാ​മാ​ങ്കം വെ​റു​പ്പി​ന്റെ​യും പ​ക​യു​ടെ​യും പാ​ഠ​ശാ​ല​ക​ളാ​യി മാ​റു​മെ​ന്നാ​ണ്​ ആ​ശ​ങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsDistrict School Arts Festival
News Summary - school arts festival leaves the limits of games
Next Story