സ്കൂൾ ഗെയിംസ് സംഘാടകസമിതി രൂപവത്കരണം കായികാധ്യാപകർ ബഹിഷ്കരിച്ചു
text_fieldsകണ്ണൂർ: ഒക്ടോബറിൽ കണ്ണൂർ ആതിഥ്യംവഹിക്കുന്ന നോർത്ത് സോൺ സ്കൂൾ ഗെയിംസിനുള്ള സംഘാടകസമിതി രൂപവത്കരണയോഗം കായികാധ്യാപകർ ബഹിഷ്കരിച്ചു. ഇന്നലെ ഗവ. ടി.ടി.െഎയിൽ നടന്ന യോഗത്തിൽ കായികാധ്യാപക സംഘടനാപ്രതിനിധികൾ എത്തിയില്ല. കായികാധ്യാപകരില്ലാതെ മേള നടത്താനാവില്ലെന്നും ഇവരുമായി സമവായ ചർച്ചയുണ്ടായാൽ മാത്രം പെങ്കടുക്കാമെന്നും പറഞ്ഞ് യോഗത്തിനെത്തിയ കോൺഗ്രസ് അനുകൂല അധ്യാപകസംഘടന കെ.പി.എസ്.ടി.എ ഭാരവാഹികൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
കായികാധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ മേളകളുമായി സഹകരിക്കരുതെന്ന് കായികാധ്യാപകർ സംസ്ഥാനതലത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് കണ്ണൂരിലെ യോഗം ബഹിഷ്കരിച്ചത്. ഒക്ടോബർ മൂന്നു മുതൽ അഞ്ചുവരെ കണ്ണൂരിൽ നടക്കുന്ന നോർത്ത് സോൺ സ്കൂൾ ഗെയിംസിൽ ഏഴു ജില്ലകളിൽനിന്നുള്ള ടീമുകളാണ് മത്സരിക്കുക. നാലായിരത്തിലധികം കുട്ടികൾ മത്സരത്തിനെത്തും. മേള മികച്ചരീതിയിൽ സംഘടിപ്പിക്കുന്നതിന് കായികാധ്യാപകരില്ലാതെ സാധ്യമല്ല. ഇന്നലെ നടന്ന യോഗത്തിൽ എല്ലാ അധ്യാപകസംഘടനകളും പെങ്കടുത്തിരുന്നു. മേള നടക്കുന്ന സമയമാകുേമ്പാഴേക്കും കായികാധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടിയുണ്ടാകുമെന്ന് കെ.എസ്.ടി.എ ഭാരവാഹികളിൽ ചിലർ ഉറപ്പുനൽകിയെങ്കിലും കെ.പി.എസ്.ടി.എ ജില്ല പ്രസിഡൻറ് രമേശനും സെക്രട്ടറി തമ്പാനും ഇറങ്ങിപ്പോകുകയായിരുന്നു.
ആവശ്യമായ കായികാധ്യാപക തസ്തികകൾ നിർമിക്കുക, കായികാധ്യാപക-വിദ്യാർഥി അനുപാതം പുനഃക്രമീകരിക്കുക, ഹയർസെക്കൻഡറിയിൽ കായികാധ്യാപക തസ്തിക അനുവദിക്കുക, ഹൈസ്കൂളിലെ കായികാധ്യാപകന് മറ്റ് അധ്യാപകരുടേതിന് തുല്യമായ വേതനം നൽകുക തുടങ്ങിയവയാണ് കായികാധ്യാപകരുടെ ആവശ്യങ്ങൾ. 35 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന അനുപാതത്തിൽ മറ്റ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുേമ്പാൾ 500 വിദ്യാർഥികൾക്ക് ഒരാൾ എന്നനിലയിലാണ് കായികാധ്യാപകരെ നിയമിക്കുന്നത്. 500 കുട്ടികളില്ലാത്തതിനാൽ നിരവധി യു.പി സ്കൂളുകളിലെ കായികാധ്യാപക തസ്തികകൾ നഷ്ടമായെന്ന് കായികാധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.