Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളുടെ ജീവന്​...

കുട്ടികളുടെ ജീവന്​ പുല്ലുവില

text_fields
bookmark_border
School buses
cancel

കോ​ട്ട​യം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ പ​ന്താ​ടാ​ൻ അ​വ​സ​രം കൊ​ടു​ത്ത്​ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ വ​രെ നീ​ട്ടി. ജോ​യ​ന്‍റ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ​മാ​ർ, ആ​ർ.​ടി.​ഒ​മാ​ർ എ​ന്നി​വ​ർ​ക്ക്​ ​ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ന​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു​ ബു​ധ​നാ​ഴ്ച​യാ​ണ്​ ഉ​ത്ത​ര​വ​യ​ച്ച​ത്. നി​ല​വി​ൽ ഫി​റ്റ്​​ന​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളെ​ തു​ട​ർ​ന്നും പ​രി​ശോ​ധ​ന​ക​ളി​ല്ലാ​തെ ഓ​ടാ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ ഉ​ത്ത​ര​വ്.

ഇ​ത്​​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ന്​ ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. സ്കൂ​ൾ ബ​സു​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന പ്രി​വ​ന്‍റീ​വ്​ ചെ​ക്കി​ങ്ങും ഏ​പ്രി​ൽ വ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഫി​റ്റ്​​ന​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്​ നി​യ​മ പ്ര​കാ​രം കു​റ്റ​ക​ര​മാ​യി​രി​ക്കെ​യാ​ണ്​ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ണ്ടു​ള്ള പ​രോ​ക്ഷ അ​നു​മ​തി.

ഫി​റ്റ്ന​സ് എ​പ്പോ​ഴും ഉ​റ​പ്പാ​ക്കേ​ണ്ട വാ​ഹ​ന​മാ​ണ് സ്കൂ​ൾ ബ​സു​ക​ൾ. അ​തേ​സ​മ​യം, പ​ല സ​ർ​വീ​സു​ക​ളും ന​ട​ത്തി 15 വ​ർ​ഷ​ത്തി​ന് മു​ക​ളി​ൽ പാ​ഴ​ക്ക​മു​ള്ള​വ​യാ​ണ്​​ ഭൂ​രി​ഭാ​ഗം സ്കൂ​ൾ ബ​സു​ക​ൾ എ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ നി​ല​വി​ൽ ഫി​റ്റ്ന​സ് കാ​ലാ​വ​ധി തീ​ർ​ന്ന് ഓ​ടാ​തി​രി​ക്കു​ന്ന സ്കൂ​ൾ ബ​സു​ക​ൾ​ക്കും വ​രും മാ​സ​ങ്ങ​ളി​ൽ ഫി​റ്റ്ന​സ് തീ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും അ​ടു​ത്ത ആ​റു മാ​സം കൂ​ടി സ​ർ​വീ​സ്​ ന​ട​ത്താ​നാ​കും. ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ നി​ന്ന്​ ഈ ​മാ​സം 11 ന്​ ​വ​ന്ന ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഉ​ത്ത​ര​വെ​ന്നും ​അ​റി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School busesFitness period
News Summary - School buses fitness period extended
Next Story