സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമഗ്രമാറ്റത്തിന് ശിപാർശ; ഹെഡ്മാസ്റ്റർ ഇല്ലാതാകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമഗ്രമാറ്റം ശിപാർശ ചെയ്ത് വിദഗ്ദസമിതി റിപ്പോർട് ട്. നിലവിൽ മൂന്ന് ഡയറക്ടറേറ്റുകളുള്ളവ ലയിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റാക്കാൻ എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ ഡോ . എം.എ ഖാദർ അധ്യക്ഷനായ സമിതി ശിപാർശ ചെയ്തു. ഡയറക്ടറേറ്റ് ഒാഫ് സ്കൂൾ എജ്യുക്കേഷൻ എന്നാണ് പുതിയ ഡയറക്ടറേ റ്റിന് പേര് നിർദേശിച്ചത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് എന്നിവയാണ് ലയിപ്പിക്കേണ്ടത്. സ്കൂളുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഘടനയിലും മാറ്റത്തിന് ശിപാർശയുണ്ട്. ഒന്ന് മുതൽ ഏഴ് വരെ ഒരു സ്ട്രീമും എട്ട് മുതൽ 12 വരെ ക്ലാസുകൾക്ക് മറ്റൊരു സ്ട്രീമുമാണ് ശിപാർശ ചെയ്തത്. ഇതിൽ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ അധ്യാപകർക്ക് പി.ജിയും ബി.എഡും ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ബിരുദവും ബി.എഡുമാണ് യോഗ്യതയായി ശിപാർശ ചെയ്തത്. ഇതിൽ പ്രൈമറി അധ്യാപക യോഗ്യതയിലെ മാറ്റത്തിന് പത്ത് വർഷത്തെ സാവകാശവും നിർദേശിച്ചിട്ടുണ്ട്.
നിലവിലുള്ള അധ്യാപകരെയും മറ്റ് ജീവനക്കാരെയും ബാധിക്കാതെ ഘട്ടംഘട്ടമായുള്ള ഘടനാമാറ്റമാണ് ശിപാർശ ചെയ്തത്. സ്കൂളുകളിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ എന്ന രീതിയിൽ രണ്ട് മേധാവികൾ തുടരുന്ന രീതി അവസാനിപ്പിക്കാനും ശിപാർശ ചെയ്തിട്ടുണ്ട്. പ്രിൻസിപ്പൽ ആയിരിക്കും സ്ഥാപന മേധാവി. പ്രിൻസിപ്പലിനെ സഹായിക്കാൻ വൈസ് പ്രിൻസിപ്പൽ തസ്തികയും ശിപാർശ ചെയ്തിട്ടുണ്ട്.
ജില്ലാതലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഒാഫീസുകൾ ഉണ്ടായിരിക്കണം. ജോയൻറ് ഡയറക്ടർ ഒാഫ് സ്കൂൾ എജ്യുക്കേഷൻ (ജെ.ഡി.എസ്.ഇ) ആയിരിക്കും ജില്ലാതല ഒാഫീസർമാർ. ഇതിന് കീഴിൽ േബ്ലാക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നീ തലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഒാഫീസിനും ശിപാർശയുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് എജ്യുക്കേഷൻ ഒാഫീസർ തസ്തികക്കും ശിപാർശയുണ്ട്.
ദേശീയ തൊഴിൽ നൈപുണ്യ വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) കേരളത്തിൽ നടപ്പാക്കുന്ന സാഹചര്യത്തിൽ മുഴുവൻ വി.എച്ച്.എസ്.ഇകളും സെക്കൻഡറി സ്കൂളുകളാക്കി മാറ്റണം. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഡോ. സി. രാമകൃഷ്ണൻ, ജി. ജ്യോതിചൂഢൻ എന്നിവർ വിദഗ്ദ സമിതി അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.