സ്കൂൾ പരീക്ഷാ രീതിയിൽ മാറ്റം വരുന്നു; പ്രായോഗികത പരിശോധിക്കാൻ കൂടുതൽ ചർച്ച
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പരീക്ഷാരീതിയിൽ കാതലായ മാറ്റങ്ങൾക്ക് വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ധാരണ. പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഡയറ്റ് തുടങ്ങിയ തലങ്ങളിലും ചർച്ച നടത്തും. അത്തരം ചർച്ചകളിൽ ഉയർന്നുവരുന്ന നിർദേശങ്ങൾകൂടി പരിഗണിച്ച് അടുത്ത പാദവാർഷിക പരീക്ഷ മുതൽ സാധ്യമായ മാറ്റങ്ങൾ കൊണ്ടുവരും. നിരന്തര മൂല്യനിർണയം ശാസ്ത്രീയമല്ലാത്തത് കുട്ടികൾക്ക് അനാവശ്യമായി മാർക്ക് ലഭിക്കാൻ കാരണമാകുന്നുവെന്ന വിമർശനമുണ്ട്. ഇത് പരിഹരിക്കാൻ മാറ്റങ്ങൾ ആവശ്യമാണ്. ഇതിനുള്ള ഘടകങ്ങളും മറ്റും തീരുമാനിക്കാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി.
വിവിധ നിലവാരത്തിലുള്ള കുട്ടികളെ പരിഗണിച്ച് ചോദ്യേപപ്പർ തയാറാക്കണമെന്നാണ് മറ്റൊരു പ്രധാന നിർദേശം. എല്ലാ കുട്ടികൾക്കും ഉത്തരം എഴുതാൻ കഴിയുന്ന ലഘുചോദ്യങ്ങൾ ഉൾപ്പെടുത്തും. ഉന്നതനിലവാരം പുലർത്തുന്ന കുട്ടികൾക്ക് മാത്രം ഉത്തരം എഴുതാൻ പറ്റുന്ന ചോദ്യങ്ങളുടെ എണ്ണം കുറക്കും. ശരാശരി നിലവാരം പുലർത്തുന്ന കുട്ടികൾക്കുണ്ടാകുന്ന മാർക്ക് നഷ്ടം കുറക്കാൻവേണ്ടി കൂടിയാണ് ഇൗ നിർദേശം. പാഠഭാഗം പഠിച്ചവർക്ക് ഉത്തരം എഴുതാൻ കഴിയുന്നവയും പാഠത്തിെൻറ പ്രയോഗം മനസ്സിലായവർക്ക് ഉത്തരം എഴുതാൻ കഴിയുന്നവയുമുണ്ടാകും. ഏത് ക്ലാസിലുള്ള കുട്ടിയും അതുവരെ ആര്‍ജിച്ചിരിക്കേണ്ട അറിവ് നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളുണ്ടാകും.
വിഷയത്തിൽ കുട്ടി അടിസ്ഥാന നൈപുണി കൈവരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. കുട്ടിക്ക് ചോദ്യം തെരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള അവസരം ഉറപ്പാക്കും. ഇതിനായി 25 ശതമാനം ചോദ്യങ്ങൾ അധികമായി നൽകും. ശരിയുത്തരം തെരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ നിലവിലുള്ളതിെൻറ പകുതിയാക്കും. നേരത്തേ മന്ത്രി പ്രഖ്യാപിച്ച ചോദ്യബാങ്ക് സംബന്ധിച്ച നിർദേശങ്ങളും യോഗത്തിൽ ഉയർന്നു.
ഓരോ പാഠഭാഗത്തുനിന്ന് ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരവും അധ്യാപകര്‍ ചോദ്യബാങ്കിലേക്ക് നല്‍കണം. ഇതുവഴി ഗൈഡടക്കമുള്ള പഠനസഹായികള്‍ ഒഴിവാക്കാനാകും. െതരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഇൗ മാതൃകയിലാകും പരീക്ഷയിലെ ചോദ്യങ്ങള്‍. പ്ലസ് ടുവിന് ഏതെങ്കിലും ഒരു ടേം പരീക്ഷയുടെ ചോദ്യപേപ്പര്‍ ഓണ്‍ലൈനായി അയച്ചുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.