പരാതികൾ അറിയിക്കാം 1515, 1091; അപ്പീലുകൾ ഇതുവരെ 400
text_fieldsസ്കൂൾ കലോത്സവത്തിൽ അപ്പീലുകളുടെ എണ്ണം കുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്ന് എ.ഡി.പി.ഐ ജസി ജോസഫ ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുവരെ 400 അപ്പീലുകളാണ് ലഭിച്ചത്. ഇവയെല്ലാം പരിഗണിക്കണമോ എന്ന കാര്യം വിദഗ്ധ സമിതി പരിശോ ധിച്ചുവരുകയാണ്.
അപ്പീലുകളുടെ എണ്ണം കൂടിയാൽ അത് മത്സരത്തെ ബാധിക്കും. കലോത്സവം മൂന്നു ദിവസമാക്കി മാറ്റിയതി നു പിന്നാലെ അനാരോഗ്യ പ്രവണതകൾ തടയിടുന്നതിന് കർശന നിരീക്ഷണം വേദികളിൽ പൊലീസും വിജിലൻസും നടത്തുകയാണ്. വിധികർത്ത ാക്കളുടെ മൊബൈൽ നമ്പർ പരിശോധനയുടെ ഭാഗമായി നിരീക്ഷണത്തിലാണെന്നും അവർ പറഞ്ഞു.
ഇതുവരെ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എല്ലാം മുൻകൂട്ടി നിശ്ചയിച്ചപോലെത്തന്നെ ഭംഗിയായി പൂർത്തീകരിക്കാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു.
പരാതികൾ അറിയിക്കാം 1515, 1091
വിദ്യാർഥികളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് പിങ്ക് പൊലീസും. ജില്ല പൊലീസിെൻറ പിങ്ക് പൊലീസ് ഉദ്യോഗസ്ഥരാണ് പിങ്ക് പൊലീസ് വാഹനത്തിൽ നിരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. കലോത്സവ വേദികളിലെ പൂവാല ശല്യം നിയന്ത്രിക്കാൻ എല്ലാ വേദികളിലും എല്ലാ ദിവസവും പിങ്ക് പൊലീസ് സേവനം ഉണ്ടാകും.
വിവിധ ജില്ലകളിൽനിന്ന് നിരവധി വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കാൻ നഗരത്തിൽ എത്തിയിരിക്കുന്നത്. വിദ്യാർഥികൾക്ക് പരാതികൾ ഉണ്ടെങ്കിൽ വനിത പൊലീസ് സേവനവും ഉടൻതന്നെ ലഭിക്കും. 1515 എന്ന ടോൾ ഫ്രീ നമ്പറിലും പിങ്ക് പൊലീസ് ലഭ്യമാണ്. വനിത സെൽ ടോൾഫ്രീ നമ്പറായ 1091ലും പരാതികൾ അറിയിക്കാം.
അമിത നിരക്ക്: ഒാേട്ടാറിക്ഷകൾക്ക് പിടിവീഴും
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിെൻറ ഭാഗമായി ആലപ്പുഴയിൽ എത്തുന്ന വിദ്യാർഥികളോടും രക്ഷിതാക്കളോടും ഒാേട്ടാറിക്ഷകൾ അമിത നിരക്ക് വാങ്ങുന്നു. നഗരത്തില്‍ എത്തുന്നവർക്ക് സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ല പൊലീസ് ബൃഹത്തായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ ചിലര്‍ തോന്നിയപോലെ വലിയ തുക പിടിച്ചുപറിക്കുകയാണ്.
കലോത്സവത്തിന് എത്തിച്ചേര്‍ന്നവരെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.100 എന്ന പൊലീസ് കൺട്രോൾ നമ്പറില്‍ പരാതി അറിയിക്കാം. അനധികൃതമായി റോഡില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനം റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കി പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.
കലോത്സവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ബീച്ചില്‍ എത്തുന്ന സന്ദര്‍ശകരുടെ സുരക്ഷക്കായി ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കുന്നതിന് ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രെൻറ നിർദേശപ്രകാരം കൂടുതല്‍ ഷാഡോ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.