സ്കൂൾ കലോത്സവ നിയമാവലി പരിഷ്കരണം അടുത്ത അധ്യയന വർഷത്തിന് മുമ്പ് –മന്ത്രി
text_fieldsതിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തിന് മുമ്പ് സംസ്ഥാന സ്കൂൾ കലോത്സവ നിയമാവലി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനുള്ള മാധ്യമ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമാവലി പരിഷ്കരണത്തിെൻറ ഭാഗമായ യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രഗല്ഭരുടെ അഭിപ്രായങ്ങൾ ആരായുന്നതിന് ഉടൻ യോഗം ചേരും. മാധ്യമ പ്രവർത്തകരിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചായിരിക്കും പരിഷ്കരണം. ഒാരോ വർഷത്തെയും സ്കൂൾ കലോത്സവത്തിെൻറ വരവുചെലവ് കണക്കുകൾ അതേവർഷം തന്നെ അവതരിപ്പിച്ച് അംഗീകരിക്കും. ഇൗ വർഷത്തേത് മാർച്ച് അവസാനിക്കുന്നതിന് മുമ്പ് അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
അച്ചടിവിഭാഗത്തിൽ മികച്ച റിപ്പോർട്ടിനുള്ള പ്രത്യേകപരാമർശ പുരസ്കാരം ‘മാധ്യമം’ കാസർകോട് ചീഫ് റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരം വിദ്യാഭ്യാസമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾക്കുള്ള മറ്റ് അവാർഡുകളും വിതരണം ചെയ്തു. വ്യക്തിഗത അവാർഡുകൾക്ക് 20,000 രൂപയും ഫലകവും സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾക്ക് 25,000 രൂപയും ഫലകവുമാണുള്ളത്. പൊതുവിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട്, ഹയർ സെക്കൻഡറി ഡയറക്ടർ എം.എസ്. ജയ എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ സ്വാഗതവും അഡീഷനൽ ഡയറക്ടർ ജെസി ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.