Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ അധ്യയന ഗുണനിലവാര...

സ്കൂൾ അധ്യയന ഗുണനിലവാര പരിശോധന: ഇനി ബാഹ്യവിലയിരുത്തലും

text_fields
bookmark_border
സ്കൂൾ അധ്യയന ഗുണനിലവാര പരിശോധന: ഇനി ബാഹ്യവിലയിരുത്തലും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ അ​ധ്യ​യ​ന​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ദ​ഗ്​​ധ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ബാ​ഹ്യ​വി​ല​യി​രു​ത്ത​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്നു. അ​ക്കാ​ദ​മി​ക്​ മോ​ണി​റ്റ​റി​ങ്​ എ​ന്ന്​ പേ​രി​ട്ട പ​ദ്ധ​തി പ്ര​കാ​ര​മാ​ണ്​ സ്കൂ​ളി​ന്​ പു​റ​ത്തു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള അ​ധ്യ​യ​ന നി​രീ​ക്ഷ​ണ സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​വി​ൽ സ്കൂ​ളു​ക​ളി​ലെ അ​ധ്യ​യ​ന​പ​രി​പാ​ടി​ക​ളി​ൽ പു​റ​മെ നി​ന്നു​ള്ള​വ​ർ​ക്ക്​ ഇ​ട​പെ​ടാ​ൻ സം​വി​ധാ​ന​മി​ല്ല.

സ്കൂ​ൾ​ത​ല​ത്തി​ലു​ള്ള സ്വ​യം വി​ല​യി​രു​ത്ത​ലി​നു​പു​റ​മെ​യാ​ണ്​ ബാ​ഹ്യ​വി​ല​യി​രു​ത്ത​ൽ വ​രു​ന്ന​ത്. വി​ല​യി​രു​ത്ത​ലി​ൽ പ​ങ്കാ​ളി​ക​ളാ​ക്കേ​ണ്ട വി​ദ​ഗ്​​ധ​ർ ആ​രെ​ന്ന്​​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഇ​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​മി​ല്ല. ‘വി​ദ​ഗ്​​ധ​രു​ടെ’ മ​റ​വി​ൽ സ്കൂ​ൾ അ​ധ്യ​യ​നാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ പു​റ​​മെ​നി​ന്നു​ള്ള​വ​രെ ക​ട​ത്തി​വി​ടു​ന്ന​ത്​ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന്​ അ​ധ്യാ​പ​ക​രി​ൽ ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബാ​ഹ്യ​ത​ല മോ​ണി​റ്റ​റി​ങ്​ സ്കൂ​ളി​ന്‍റെ സ്വാ​ഭാ​വി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യോ അ​ന്ത​രീ​ക്ഷ​ത്തെ​യോ ബാ​ധി​ക്കാ​ത്ത വി​ധം സൗ​ഹാ​ർ​ദ​പ​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം ഗു​ണാ​ത്മ​ക വി​ല​യി​രു​ത്ത​ൽ ത​യാ​റാ​ക്കി ന​ൽ​ക​ണം.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഗു​ണ​നി​ല​വാ​ര​വും സാ​മൂ​ഹി​ക​നീ​തി​യും ഉ​റ​പ്പാ​ക്കാ​നെ​ന്ന പേ​രി​ലാ​ണ്​ അ​ക്കാ​ദ​മി​ക നി​രീ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നാ​യി മു​ഴു​വ​ൻ ജി​ല്ല, വി​ദ്യാ​ഭ്യാ​സ ജി​ല്ല, ഉ​പ​ജി​ല്ല ത​ല​ങ്ങ​ളി​ലും മോ​ണി​റ്റ​റി​ങ്​ ടീ​മി​നെ ത​യാ​റാ​ക്കും. ര​ണ്ടു​ത​രം വി​ല​യി​രു​ത്ത​ലാ​ണ് പ​ദ്ധ​തി​യി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്; സ്കൂ​ൾ​ത​ല സ്വ​യം വി​ല​യി​രു​ത്ത​ലും ബാ​ഹ്യ​വി​ല​യി​രു​ത്ത​ലും. സ്​​കൂ​ൾ ഒ​രു യൂ​നി​റ്റാ​യി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഇ​ത്​ ന​ട​പ്പാ​ക്കു​ക. സ്കൂ​ൾ​ത​ല വി​ല​യി​രു​ത്ത​ൽ മൂ​ന്നു​​ത​ല​ങ്ങ​ളി​ൽ ന​ട​ത്ത​ണം. ടീ​ച്ച​റു​ടെ സ്വ​യം വി​ല​യി​രു​ത്ത​ൽ, സ്കൂ​ൾ റി​സോ​ഴ്​​സ്​ ഗ്രൂ​പ്​ (എ​സ്.​ആ​ർ.​ജി) ന​ട​ത്തു​ന്ന വി​ല​യി​രു​ത്ത​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തു​ന്ന വി​ല​യി​രു​ത്ത​ൽ എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും ഇ​ത്.

വി​ല​യി​രു​ത്ത​ലി​നു​ശേ​ഷം പ​രി​ഹാ​ര​നി​ർ​ദേ​ശ​വും

അ​ക്കാ​ദ​മി​ക മോ​ണി​റ്റ​റി​ങ്ങി​ൽ ക​ണ്ടെ​ത്തി​യ​തും വി​ശ​ക​ല​നം ചെ​യ്ത​തു​മാ​യ കാ​ര്യ​ങ്ങ​ൾ ജി​ല്ല/ ഉ​പ​ജി​ല്ല ത​ല ഓ​ഫി​സ​ർ​മാ​രു​ടെ യോ​ഗ​ങ്ങ​ൾ, ഡ​യ​റ്റ്​ അ​ധ്യാ​പ​ക​യോ​ഗ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്​​ത്​ പ​രി​ഹാ​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ മാ​ർ​ഗ​രേ​ഖ നി​ർ​ദേ​ശി​ക്കു​ന്നു. ബാ​ഹ്യ​ത​ല മോ​ണി​റ്റ​റി​ങ്​ ന​ട​ക്കു​മ്പോ​ൾ അം​ഗ​ങ്ങ​ൾ​ക്ക്​ ചു​മ​ത​ല വി​ഭ​ജി​ക്ക​ണം. ബാ​ഹ്യ​ത​ല മോ​ണി​റ്റ​റി​ങ്​ സ്വ​യം​വി​ല​യി​രു​ത്ത​ലി​ന്​ പ്രേ​ര​ണ ന​ൽ​കു​ന്ന​തും തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​ക​മാ​കു​ന്ന​തു​മാ​ക​ണം.

സ്കൂ​ൾ​ത​ല നി​രീ​ക്ഷ​ണ​ത്തി​ന്​ ശേ​ഷം എ​സ്.​ആ​ർ.​ജി ചേ​ർ​ന്ന്​ ക​ണ്ടെ​ത്ത​ലു​ക​ളും വി​ശ​ക​ല​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ക​യും പ​രി​ഹാ​ര​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്യ​ണം. നി​രീ​ക്ഷ​ണ റി​​പ്പോ​ർ​ട്ട്​ മേ​ലോ​ഫി​സി​ലേ​ക്ക്​ കൈ​മാ​റ​ണം. ഹെ​ഡ്​​മാ​സ്റ്റ​ർ റി​പ്പോ​ർ​ട്ട്​ എ.​ഇ.​ഒ/​ഡി.​ഇ.​ഒ​മാ​ർ​ക്കും എ.​ഇ.​ഒ/ ഡി.​ഇ.​ഒ റി​പ്പോ​ർ​ട്ട്​ ഡി.​ഡി.​ഇ​ക്കും സ​മ​ർ​പ്പി​ക്ക​ണം. ഡി.​ഡി.​ഇ റി​പ്പോ​ർ​ട്ടു​ക​ൾ ക്രോ​ഡീ​ക​രി​ച്ച്​ ഡി.​ജി.​​ഇ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. ജി​ല്ല/ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ത​ല ​മോ​ണി​റ്റ​റി​ങ്​ ചു​മ​ത​ല ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ഡി.​ഡി.​ഇ)/ ഡ​യ​റ്റ്​ പ്രി​ൻ​സി​പ്പ​ൽ/ ഡി.​പി.​സി/ ഡി.​ഇ.​ഒ​മാ​ർ/ ഡ​യ​റ്റ്​ അ​ധ്യാ​പ​ക​ർ/ കൈ​റ്റ്​ കോ​ഓ​ഡി​നേ​റ്റ​ർ/ വി​ദ്യാ​കി​ര​ണം കോ​ഓ​ഡി​നേ​റ്റ​ർ/ ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി ജി​ല്ല​കോ ഓ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ​ക്കാ​യി​രി​ക്കും.ഉ​പ​ജി​ല്ല​ത​ല​ത്തി​ൽ എ.​ഇ.​ഒ/​ഡ​യ​റ്റ്​ ഫാ​ക്ക​ൽ​റ്റി/ ബി.​പി.​സി എ​ന്നി​വ​ർ​ക്കാ​യി​രി​ക്കും ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolExternal EvaluationAcademic Monitoring
News Summary - School learning quality assessment external evaluation
Next Story