വിദ്യാർഥികളെ വരവേൽക്കാൻ സ്കൂൾതല പ്രവേശനോത്സവം
text_fieldsതിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുേമ്പാൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവേശനോത്സവം. വിദ്യാർഥികളെ വരവേൽക്കാൻ ഓരോ സ്കൂളിലും സംവിധാനമുണ്ടാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. സ്കൂളിെൻറ പ്രധാന കവാടത്തിൽനിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേൽക്കണം. സ്കൂൾ അന്തരീക്ഷം ആഹ്ലാദകരവും ആകർഷകവുമാക്കാനുള്ള ക്രമീകരണം ഉണ്ടാകണം.
27ന് പി.ടി.എയുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കളുടെ ചെറിയ യോഗങ്ങൾ ചേരണം. 27ന് തന്നെ സ്കൂളിൽ ഹെൽപ് ലൈൻ സജ്ജമാക്കുകയും ഇതിെൻറ മേൽനോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്കൂൾ നിൽക്കുന്ന പരിധിയിൽപെട്ട െപാലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ആശയവിനിമയം നടത്തണം.
സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്കൂളിൽ പഠിപ്പിക്കാൻ ആകുമോ എന്ന് പരിശോധിക്കണം. അക്കാദമിക മാർഗരേഖ രണ്ടുദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സ്കൂളിെൻറ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖയാകുമിത്.
മാർഗരേഖയിലെ നടപടികൾ ബുധനാഴ്ചക്കകം പൂർത്തിയാക്കണം
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പ്രകാരമുള്ള നടപടികൾ ബുധനാഴ്ചക്കകം പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഇക്കാര്യം ഉറപ്പുവരുത്തണം. ഇത് സംബന്ധിച്ച് എ.ഇ.ഒ, ഡി.ഇ.ഒ വഴി റിപ്പോർട്ട് ജില്ല ഭരണകൂടത്തിന് സമർപ്പിക്കേണ്ടതാണ്. ഒന്നര കൊല്ലത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ പൂർണമായി ശുചീകരിെച്ചന്നും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്നും ഉറപ്പുവരുത്തണം. സ്കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അധ്യാപകർക്ക് ഓരോ ക്ലാസിെൻറയും ചുമതല നൽകണം.
ബുധനാഴ്ച പി.ടി.എ യോഗം ചേർന്ന് ക്രമീകരണം വിലയിരുത്തണം. യോഗത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ചഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. കുട്ടികൾക്ക് ഹോമിയോ പ്രതിരോധമരുന്ന് കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഒരു സ്കൂളിൽ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.