Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉച്ചഭക്ഷണ പദ്ധതി:...

ഉച്ചഭക്ഷണ പദ്ധതി: കു​ടി​ശ്ശി​ക​ ര​ണ്ട​ര​മാ​സം

text_fields
bookmark_border
ഉച്ചഭക്ഷണ പദ്ധതി: കു​ടി​ശ്ശി​ക​ ര​ണ്ട​ര​മാ​സം
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ചെ​ല​വി​ന​ത്തി​ൽ സ്‌​കൂ​ളു​ക​ൾ​ക്ക്‌ ന​ൽ​കേ​ണ്ട തു​ക കു​ടി​ശ്ശി​ക​യാ​യി​ട്ട്​ ര​ണ്ട​ര​മാ​സം. ആ​ഗ​സ്‌​റ്റ്‌ വ​രെ​യു​ള്ള ഫ​ണ്ട്‌ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ്‌ സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്‌​ത​ത്‌. സെ​പ്‌​റ്റം​ബ​റി​ൽ കു​റ​ച്ച്‌​തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും ഒ​ക്‌​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഫ​ണ്ട്‌ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇ​തോ​ടൊ​പ്പം പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യാ​യ മു​ട്ട, പാ​ൽ വി​ത​ര​ണ​ത്തി​ന്റെ തു​ക​യും ന​ൽ​കി​യി​ട്ടി​ല്ല. പ്ര​ധാ​നാ​ധ്യാ​പ​ക​ർ ക​ടം വാ​ങ്ങി​യൊ​ക്കെ​യാ​ണ്‌ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്‌. സ്‌​കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വും ര​ണ്ട്‌ മാ​സ​മാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്‌. പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സെ​പ്​​റ്റം​ബ​റി​ലെ വേ​ത​നം ആ​യി​രം രൂ​പ കു​റ​ച്ചാ​ണ് അ​നു​വ​ദി​ച്ച​ത്. കു​ടി​ശ്ശി​ക ന​ൽ​കാ​ൻ ന​ട​പ​ടി​യു​മാ​യി​ല്ല. പ്ര​ധാ​നാ​ധ്യാ​പ​ക​ർ ന​ൽ​കി​യ അ​ഡ്വാ​ൻ​സ്‌ മാ​ത്ര​മാ​ണ്‌ അ​വ​രു​ടെ ഏ​ക ആ​ശ്വാ​സം.

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ സെ​പ്​​റ്റം​ബ​റി​ലെ തു​ക​യി​ൽ സം​സ്ഥാ​ന വി​ഹി​ത​മാ​യ 40 ശ​ത​മാ​നം മാ​ത്ര​മാ​ണ് സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യ​ത്. കേ​ന്ദ്ര വി​ഹി​ത​മാ​യ 60 ശ​ത​മാ​നം ന​ൽ​കി​യി​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു​വ​രെ​യു​ള്ള യൂ​ട്ടി​ലൈ​സേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കു​ക​യോ ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് കേ​ന്ദ്രം തു​ക അ​നു​വ​ദി​ക്കാ​ത്ത​തെ​ന്നാ​ണ്‌ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മ​റു​പ​ടി.

പ്ര​ധാ​നാ​ധ്യാ​പ​ക​രെ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഫ​യ​ൽ ചെ​യ്ത കേ​സി​ന്‍റെ അ​ന്തി​മ വി​ചാ​ര​ണ ബു​ധ​നാ​ഴ്ച തു​ട​ങ്ങും. ക​ഴി​ഞ്ഞ​മാ​സം 26ന് ​വാ​ദം ന​ട​ക്കേ​ണ്ടി​യി​രു​ന്ന കേ​സ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School lunch scheme
News Summary - School Lunch Scheme
Next Story