നിയമനതട്ടിപ്പ്: സ്കൂൾ മാനേജർ അറസ്റ്റിൽ
text_fieldsകയ്പമംഗലം: നിയമനതട്ടിപ്പ് കേസിൽ കയ്പമംഗലത്ത് സ്കൂൾ മാനേജർ അറസ്റ്റിൽ. കൂരിക്കുഴി എ.എം.യു.പി സ്കൂൾ മാനേജർ വലപ്പാട് കോതകുളം സ്വദേശി പ്രവീൺ വാഴൂരിനെയാണ് (49) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ സ്കൂളിലെ അധ്യാപകരായ ഏഴുപേർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
പരാതിക്കാരായ അധ്യാപകരിൽനിന്ന് ലക്ഷങ്ങളാണ് സ്കൂൾ മാനേജർ വാങ്ങിയിരുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് നിയമനം ലഭിച്ചില്ല. 2012 മുതൽ പ്രതി പലരിൽനിന്നായി പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കയ്പമംഗലം പൊലീസ് പ്രവീണിനെതിരെ നാല് കേസുകൾ എടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐമാരായ എൻ. പ്രദീപ്, സജിപാൽ, സിയാദ്, ഷെറീഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.