സ്കൂൾ മാനേജർമാർ വിരട്ടാൻ നോക്കേണ്ടെന്ന് മുഖ്യമന്ത്രി
text_fieldsആലപ്പുഴ: എയിഡഡ് സ്കൂൾ മാനേജർമാർ സർക്കാറിനെ വിരട്ടാൻ നോക്കേണ്ടെന്ന് മുഖ്യമന ്ത്രി പിണറായി വിജയൻ.
എയിഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കാമെങ് കിൽ സ്കൂളുകൾക്ക് വാടക കൊടുക്കാനും വേണ്ടിവന്നാൽ അവ ഏറ്റെടുക്കാനും സർക്കാർ തയാറ ാണ്. സർക്കാറിനെ വിരട്ടാനാണോ മാനേജർമാർ നോക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി വി ഷയം ഗൗരവത്തിൽ കൈകാര്യം ചെയ്യാനാണ് തീരുമാനമെന്നും പറഞ്ഞു.
അധ്യാപക നിയമന നിയന്ത്രണം സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിനെതിരെ എയിഡഡ് സ്കൂൾ മാനേജർമാർ രംഗത്തുവന്നിരുന്നു. എയിഡഡ് സ്കൂളുകളിൽ പുതുതായി തസ്തിക സൃഷ്ടിക്കുേമ്പാൾ സർക്കാർ അറിഞ്ഞുവേണം നിയമനം എന്നാണ് ബജറ്റിൽ വ്യക്തമാക്കിയത്. ഒരു കുട്ടി വർധിച്ചാൽ തസ്തിക സൃഷ്ടിക്കുന്നതിനാണ് ഇതിലൂടെ അന്ത്യം കുറിക്കുന്നത്. ഇതിനെതിരെയാണ് സ്കൂൾ മാനേജർമാർ രംഗത്തുവന്നത്.
സ്കൂളുകൾ സർക്കാർ ഏറ്റെടുത്തോട്ടെ, തങ്ങൾക്ക് വാടക കിട്ടിയാൽ മതി എന്നായിരുന്നു ഇവരുടെ പ്രതികരണം. എയിഡഡ് അധ്യാപകർക്ക് ശമ്പളം കൊടുക്കാമെങ്കിൽ വാടക കൊടുക്കാനും സർക്കാറിന് കഴിയും. ഇതൊന്നും കാട്ടി വിരട്ടാൻ നോേക്കണ്ട. സർക്കാർ പറഞ്ഞതിൽ കഴമ്പില്ലേ എന്നാണ് ചിലരുടെ പെട്ടെന്നുള്ള പ്രതികരണത്തിൽനിന്ന് ബോധ്യപ്പെടുന്നത്.
നേരല്ലാത്ത ഒന്നും വിദ്യാഭ്യാസ മേഖലയിൽ നടക്കാൻ അനുവദിക്കില്ല. ചിലർ വിദ്യാഭ്യാസ രംഗത്തെ കച്ചവടതാൽപര്യത്തോടെ നോക്കിക്കാണുന്നു. അവരാണ് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.