ലയനമല്ല, ഏകീകരണമാണ് നടപ്പാക്കുന്നതെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: ഖാദർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിലൂടെ ഹൈസ്കൂൾ, ഹയ ർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ വ്യത്യസ്ത സ്വഭാവം നിലനിർത്തി ഭരണപരമായ സൗകര്യത്തിനുള്ള ഏകീകരണമാണ് യാഥാർഥ്യമാകുന്നതെന്ന് സർക്കാർ. വിദ്യാഭ്യാസത്തിെൻറ ഗുണനിലവാര ം ഉറപ്പാക്കുന്നതിനുള്ള ഈ നടപടി സെക്കൻഡറി വിഭാഗങ്ങളുടെ വെറും ലയനമല്ലെന്നും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ് ഹൈകോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
സ്കൂളുകൾക്ക് ഒന്നിലേറെ മേധാവികളുള്ളത് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടാകുന്നുണ്ട്. അതിനാൽ പൊതുവിദ്യാഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി എന്നിവ ഏകീകരിച്ച് മൂന്നു ഡയറക്ടർമാരുടെയും അധികാരം ഡയറക്ടർ ജനറൽ ഒാഫ് എജുക്കേഷനിൽ നിക്ഷിപ്തമാക്കി. ഒന്നുമുതൽ 12 വരെ ക്ലാസുകളുള്ള സ്കൂളുകളിൽ പ്രിൻസിപ്പലായിരിക്കും മേധാവി. ഹയർ സെക്കൻഡറി വിഭാഗത്തിെൻറ അക്കാദമിക് - ഭരണ ചുമതലകൾ പ്രിൻസിപ്പലിനായിരിക്കും.
ഇത്തരം സ്കൂളുകളിൽ ഹെഡ്മാസ്റ്റർ പദവി വൈസ് പ്രിൻസിപ്പൽ എന്നാക്കും. എന്നാൽ, ഹെഡ്മാസ്റ്റർമാരുടെ അക്കാദമിക് - ഭരണ അധികാരത്തിൽ മാറ്റമുണ്ടാവില്ല. പരീക്ഷകൾ ഒരു സംവിധാനത്തിന് കീഴിലാക്കിയതോടെ പരീക്ഷാഡ്യൂട്ടി നിശ്ചയിച്ച് നൽകുന്നതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവും.ഇനി ഹൈസ്കൂളിലെ ഒാഫിസ് സൗകര്യം ഹയർ സെക്കൻഡറി വിഭാഗത്തിനുകൂടി ഉപയോഗിക്കാനാവും. ഹയർ സെക്കൻഡറി അധ്യാപകർ അക്കാദമിക് - ഭരണ കാര്യങ്ങളിൽ ഒരുപോലെ ഇടപെടുന്ന സാഹചര്യം ഒഴിവാക്കാനാവും.
ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുള്ള സ്കൂളുകളിൽ മാത്രമാണ് ഏകീകരണം നടപ്പാക്കുന്നത്. ഹൈസ്കൂൾ മാത്രമുള്ള സ്കൂളുകളിൽ നിലവിലെ സ്ഥിതിയും ഹെഡ്മാസ്റ്റർ പദവിയും അതേപടി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.