സ്കൂളുകളുടെ എൻ.ഒ.സി അപേക്ഷ പ്രാദേശിക ആവശ്യം കണക്കിലെടുക്കാതെ പരിഗണിക്കണം
text_fieldsകൊച്ചി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസുകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂള ുകളുടെ എൻ.ഒ.സി അപേക്ഷകൾ പ്രാദേശിക വിദ്യാഭ്യാസ ആവശ്യം കണക്കിലെടുക്കാതെ പരിഗണിക് കണമെന്ന് ൈഹകോടതി ഡിവിഷൻ ബെഞ്ച്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എൻ.ഒ.സിക്ക് അപേ ക്ഷിക്കുമ്പോൾ പ്രാദേശികമായി സ്കൂളുകളുടെ ആവശ്യമുണ്ടോയെന്ന് സർക്കാർ പരിശോധിക്കേ ണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരു ൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. എൻ.ഒ.സിക്ക് നൽകിയ അപേക്ഷ പരിഗണിക്കുമ്പോൾ പ്രാദേശിക വിദ്യാഭ്യാസ ആവശ്യം പരിഗണിക്കേണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സർക്കാറിെൻറ അനുമതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ നൽകിയ മുന്നൂറിലേറെ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു.
മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള വിദ്യാർഥികളുെടയും രക്ഷിതാക്കളുെടയും ശ്രമത്തെ സർക്കാറിന് അടിച്ചമർത്താനാവില്ല. മറ്റെല്ലാ യോഗ്യതകളുമുണ്ടെങ്കിലും നിലവിൽ സ്കൂൾ ഉണ്ടെന്ന പേരിൽ എൻ.ഒ.സി അപേക്ഷകൾ നിരസിക്കാനാവില്ല. ഇത്തരം നടപടികൾ ചട്ടത്തിനും ഭരണഘടനക്കും വിരുദ്ധമാണ്. മറ്റു ബോർഡ് സ്കൂളുകളുടെ എൻ.ഒ.സി അപേക്ഷ നിരസിച്ച് സർക്കാർ സിലബസിലുള്ള സ്കൂളുകൾക്കുവേണ്ടി മാത്രമായി സർക്കാറിന് നിലകൊള്ളാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ അവകാശനിയമത്തിൽ ഇളവുണ്ടെങ്കിലും ഏതെങ്കിലും പരീക്ഷബോർഡിെൻറ അഫിലിയേഷൻ നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകളുടെ അഫിലിയേഷൻ വ്യവസ്ഥകളിൽ നിർദേശമുണ്ടെങ്കിൽ സർക്കാറിൽനിന്നുള്ള എൻ.ഒ.സിയും വാങ്ങണം. അല്ലാത്തപക്ഷം കുട്ടികളുടെ സെക്കൻഡറി, ഹയർ സെക്കൻഡറി, യൂനിവേഴ്സിറ്റി തലങ്ങളിെല ഉന്നതപഠനം ബുദ്ധിമുട്ടിലാകും.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സർക്കാർ ബോർഡുകൾ അഫിലിയേഷൻ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത് വിദ്യാഭ്യാസം മെച്ചപ്പെടുത്താനാണ്. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസക്രമമാണ് ന്യൂനപക്ഷ സ്ഥാപനങ്ങളും പിന്തുടരുന്നത്. സ്വന്തം സിലബസോ അംഗീകാരമില്ലാത്ത ബോർഡ് സിലബസോ പിന്തുടരാനാവില്ല. ഇത് കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും.ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുഖ്യധാരയിലെത്തിക്കാൻ പൊതുതാൽപര്യം മുൻനിർത്തി സർക്കാറിന് നടപടി സാധ്യമാണ്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരമോ അഫിലിയേറ്റ് ചെയ്ത ബോർഡിെൻറ നിയമപ്രകാരമോ എൻ.ഒ.സിക്ക് അപേക്ഷ നൽകുമ്പോൾ വ്യവസ്ഥകൾ പാലിച്ചോയെന്ന് സർക്കാറിന് പരിശോധിച്ച് തൃപ്തികരമെങ്കിൽ എൻ.ഒ.സി നൽകാം. ന്യൂനപക്ഷ സ്ഥാപനങ്ങളല്ലാത്തവയുടെ കാര്യത്തിൽ പൊതുതാൽപര്യത്തിെൻറ പേരിൽ സർക്കാറിന് ന്യായമായ വ്യവസ്ഥകൾ ഏർപ്പെടുത്താമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.