മൂന്നാമത്തെ കുട്ടിക്ക് പകുതി ഫീസ്, നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് സമ്പൂർണ സൗജന്യം; കൂടുതൽ കുട്ടികളുള്ള കുടുംബത്തിന് ആനുകൂല്യവുമായി സ്കൂൾ
text_fieldsെതാടുപുഴ: കൂടുതൽ കുട്ടികളുള്ള കുടുംബത്തിന് ആനുകൂല്യം പ്രഖ്യാപിച്ച് ഇടുക്കി രൂപതയിലെ സ്കൂളും. രൂപതക്ക് കീഴിലെ കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂൾ മാനേജ്മെൻറാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ് എന്ന പേരിൽ ആനുകൂല്യം പ്രഖ്യാപിച്ചത്. മൂന്നാമത്തെ കുട്ടിയാണെങ്കിൽ പകുതി ഫീസും നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് സമ്പൂർണ സൗജന്യ പഠനവും ഉറപ്പാക്കുന്നതാണ് സ്കോളർഷിപ്.
കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യം പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിയുടെ തുടർച്ചയായാണ് സ്കൂൾ മാനേജ്മെൻറിെൻറ തീരുമാനം. യോഗ്യരായവർക്ക് ഈ വർഷം മുതൽ ആനുകൂല്യം ലഭിക്കുമെന്ന് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, അസി. മാനേജർ ഫാ. ജോബി പുളിക്കക്കുന്നേൽ, പ്രിൻസിപ്പൽ ജോസ് ജെ. പുരയിടം എന്നിവർ അറിയിച്ചു.
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങൾക്ക് സിറോ മലബാര്‍ സഭ പാലാ രൂപത കഴിഞ്ഞ ദിവസം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നാണ് അതിരൂപതയുടെ പ്രഖ്യാപനം. ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയില്‍ സ്കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പാലാ രൂപതയുടെ ഫെയ്സ്ബുക്ക് പേജില്‍ വന്ന പ്രഖ്യാപനത്തില്‍ പറയുന്നു.
ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. പാലാ രൂപതയുടെ 'കുടുംബവര്‍ഷം 2021' പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.