സ്കൂൾ തുറക്കൽ: 19, 20 തീയതികളിൽ ശുചീകരണവും അണുനശീകരണവും
text_fieldsതിരുവനന്തപുരം: ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി 19, 20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭ്യർഥിച്ചു. ഫർണിച്ചറുകൾക്ക് ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം.
സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർഥി-യുവജന- തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസമേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചു. സ്കൂൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി മന്ത്രി കലക്ടർമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലിന് ഓൺലൈൻ ആയാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.