പഠനം ഹാപ്പിയാകും, സ്കൂൾ തുറക്കൽ: ആദ്യ രണ്ടാഴ്ച ഒൗപചാരിക പഠനമില്ല
text_fieldsതിരുവനന്തപുരം: ഒന്നരവർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം നവംബർ ഒന്നിന് സ്കൂൾ തുറക്കുേമ്പാൾ വിദ്യാർഥികളെ കാത്തിരിക്കുന്നത് രണ്ടാഴ്ചത്തേക്ക് ആഹ്ലാദകരമായ പഠനാനുഭവം പകരുന്ന 'ഹാപ്പിനസ് പഠന പദ്ധതി'. എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതിയിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനവും ആരംഭിച്ചു. സ്കൂൾ തുറക്കുേമ്പാൾ കുട്ടികളെ നേരിട്ട് പഠന പ്രവർത്തനത്തിലേക്ക് കൊണ്ടുപോകുന്നതിന് പകരം രണ്ടാഴ്ച ഒൗപചാരിക പഠനമുണ്ടാകില്ല. ഏറെക്കാലമായി സ്കൂൾ പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുന്ന കുട്ടികളെ അതിലേക്ക് ഒരുക്കുന്ന സന്നദ്ധത പ്രവർത്തനമാണ് ഇൗ കാലത്ത് നടപ്പാക്കുക. എല്ലാ വിഷയങ്ങൾക്കും ഇത്തരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഭാഷ വിഷയങ്ങളിൽ അതുമായി ബന്ധപ്പെട്ട ലാംഗ്വജ് ഗെയിമുകൾ ഉൾപ്പെടെ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പാഠപുസ്തകവുമായി ബന്ധപ്പെടുത്തിയായിരിക്കും ഇൗ പ്രവർത്തനങ്ങൾ.
കുട്ടികളിലെ പഠന വിടവ് കണ്ടെത്താനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂളുകളിൽ മുൻകാലങ്ങളിലെ പോലെ സമ്പൂർണ അധ്യയനം സാധ്യമല്ലെന്നതിനാൽ ഡിജിറ്റിൽ/ഒാൺലൈൻ -ഒാഫ്ലൈൻ രീതികൾ സംയോജിപ്പിച്ചുള്ള സമ്മിശ്ര പഠനരീതിയും നടപ്പാക്കും. കുട്ടികളെ വിവിധ ബാച്ചുകളാക്കി സ്കൂളുകളിലെത്തിക്കുന്നതിനാൽ പാഠ്യപദ്ധതിയുടെ പൂർണ രൂപം അധ്യാപകന് കുട്ടികളിലെത്തിക്കാൻ മതിയായ സമയം ലഭിക്കാതെ വരും. ഇത് മറികടക്കാൻ കുറച്ച് പ്രവർത്തനങ്ങൾ സ്കൂളിലും കുറച്ച് കുട്ടി വീട്ടിലിരുന്ന് ഒാൺലൈൻ, ഡിജിറ്റൽ രീതികൾ ഉപയോഗിച്ച് സ്വതന്ത്രമായി ചെയ്യുന്നതുമായ രീതിയിലും ആവിഷ്കരിക്കും.
ഡയറ്റുകൾ തയാറാക്കിയ ഇൗ പദ്ധതി എസ്.സി.ഇ.ആർ.ടി കൂടുതൽ ആകർഷകമാക്കിയാണ് അധ്യാപകർക്ക് പരിശീലനം നൽകുന്നത്. സമ്മിശ്ര രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ നടപ്പാക്കാം എന്നതിലാണ് അധ്യാപകർക്ക് പ്രധാനമായും പരിശീലനം നൽകുന്നത്. പഠനനേട്ടങ്ങൾ ആർജിച്ചോ എന്നറിയുന്ന പ്രവർത്തനം ഭാഷാ വിഷയങ്ങളിലാണെങ്കിൽ ശ്രദ്ധ, ആശയ വിനിമയം, വായന, എഴുത്ത് എന്നിവയിലെ കഴിവുകളിൽ ഉൗന്നിയായിരിക്കും പഠനനേട്ടം വിലയിരുത്തൽ. മറ്റ് വിഷയങ്ങളിലും അവക്ക് അനുയോജ്യമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നൽകിയായിരിക്കും കുട്ടികളുടെ കഴിവ് വിലയിരുത്തുക. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പഠനത്തിെൻറ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.