സ്കൂളുകൾ തുറക്കാൻ സജ്ജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായെന്ന് വിദ്യഭ്യാസ വകുപ്പ്. പൊതുവിദ്യഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യവകുപ്പും ദുരന്തനിവാരണ വകുപ്പും അനുമതി നൽകിയാൽ സ്കൂളുകൾ തുറക്കുമെന്നും സെക്രട്ടറി എ.ഷാജഹാൻ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പ്രവേശന നടപടികൾ പുർത്തിയായെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ 9,10,11,12 ക്ലാസുകളിൽ മാത്രമാവും അധ്യയനമുണ്ടാവുക. പിന്നീട് ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ പൂർണമായ തോതിൽ അധ്യയനമുണ്ടാവും.
അതേസമയം, എൽ.പി, യു.പി ക്ലാസുകൾ തുടങ്ങുന്നതിൽ ഇനിയും ധാരണയായിട്ടില്ല. ഈ വർഷം പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകൾ പുനഃരാരംഭിക്കാനുള്ള സാധ്യതകൾ വിരളമാണെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.