Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2021 3:40 PM GMT Updated On
date_range 22 Sep 2021 3:41 PM GMTസ്കൂൾ തുറപ്പ്: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും; വ്യാഴാഴ്ച ഉന്നതതല യോഗം -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സ്കൂൾ തുറക്കുേമ്പാൾ കുട്ടികൾക്ക് പൂർണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ^ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്ന് സ്കൂൾ തുറപ്പിന് കരട് തയാറാക്കും. ഇത് മറ്റ് വകുപ്പുകളുമായി ചർച്ച ചെയ്യും.
സംസ്ഥാന തലത്തിലും ജില്ല തലത്തിലും പി.ടി.എകൾ, മറ്റ് ബന്ധപ്പെട്ട സംഘടനകൾ എന്നിവയുമായി ചർച്ച നടത്തി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധം ക്രമീകരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബർ ഒന്നിന് ആരംഭിക്കുക. നവംബർ 15 മുതൽ മറ്റ് ക്ലാസുകൾ ആരംഭിക്കും.
മറ്റ് നിർദേശങ്ങൾ:
- യാത്രയിൽ കുട്ടികളുടെ സുരക്ഷക്ക് പദ്ധതി തയാറാക്കാൻ പൊലീസിന് നിർദേശം നൽകി.
- വിദ്യാലയങ്ങൾക്ക് സമീപം അശാസ്ത്രീയ പാർക്കിങ് ഒഴിവാക്കും
- വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ അനുവദിക്കില്ല
- നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് സ്റ്റേഷൻ തലത്തിൽ സംവിധാനം. സ്കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഇക്കാര്യം ഉറപ്പാക്കും.
- സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ, കണ്ടക്ടർ, ആയമാർ എന്നിവർക്ക് പൊലീസ് പ്രത്യേകം പരിശീലനം നൽകും. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട കോവിഡ് സുരക്ഷ നടപടികൾ സംബന്ധിച്ചായിരിക്കും പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story