കുറഞ്ഞ വേതനം നൽകുന്ന സ്കൂളുകളെ നിയന്ത്രിക്കാൻ നിയമം വരുന്നു
text_fieldsതൃശൂർ: അധ്യാപകര്‍ക്ക് കുറഞ്ഞ വേതനം നല്കുന്ന അൺ എയ്ഡഡ് സ്കൂളുകളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ വേതനം നൽകാത്ത സ്കൂളുടമകള്‍ക്ക് ഒരു വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിർദിഷ്ട നിയമം. ജീവിതെച്ചലവിനനുസരിച്ച് അധ്യാപകരുടെ വേതനം പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാറിന് അധികാരം നൽകുന്നതാണ് ബില്‍.
സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും കുറഞ്ഞ വേതനം ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് തുടങ്ങിയ ‘വേതന സുരക്ഷ’ പദ്ധതിയില്‍ അണ് എയ്ഡഡ് അധ്യാപകര്‍ക്ക് ഇടമുണ്ടായിരുന്നില്ല. തൊഴില്‍ വകുപ്പില്‍ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെൻറ് നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത സ്വകാര്യ സ്ഥാപനങ്ങളാണ് വേതന സുരക്ഷ പദ്ധതിയിലുള്ളത്.
തൊഴില്‍ വകുപ്പിെൻറ സോഫ്റ്റ്്വെയര്‍ വഴി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്ഥാപനങ്ങള്‍ ശമ്പളം കൈമാറണം. അതുവഴി കുറഞ്ഞ ശമ്പളം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തി. ഇതിലാണ് അണ് എയ്ഡഡ് അധ്യാപകര്‍ അവഗണിക്കപ്പെട്ടത്.
അനധ്യാപകരടക്കം രണ്ടര ലക്ഷത്തോളം പേര് ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ ചൂഷണവും സാമ്പത്തിക വെട്ടിപ്പും നടക്കുന്നതായി ആക്ഷേപവുമുണ്ട്.
കുട്ടികളില്‍നിന്ന് വന്‍ തുക ഫീസ് ഈടാക്കുന്ന പല സ്കൂളുകളും തുച്ഛമായ ശമ്പളമാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. അതിൽ മാറ്റം ആവശ്യപ്പെടുന്നവരെ പിരിച്ചുവിടുകയോ തൊഴില്‍പരമായി പീഡിപ്പിക്കുകയോ ചെയ്യും. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഇത്തരം ചൂഷണം ഏറെയാണെന്നും ആരോപണമുണ്ട്. 10,000 രൂപ ശമ്പളമുണ്ടെന്ന് രേഖയിൽ കാണുമെങ്കിലും 3,500 മുതല്‍ 5,000 രൂപ വരെ മാത്രമാണ് നല്‍കുന്നത്.
ഇതോടൊപ്പം ഇതര സംസ്ഥാന അധ്യാപകരുടെ ഒഴുക്കും കേരളത്തിലേക്കുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഏഴായിരത്തോളം പേരെ സംസ്ഥാനത്ത് അധ്യാപകരായി നിയമിച്ചതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 5,000 മുതല്‍ 7,500 രൂപവരെയാണ് അധ്യാപകരുടെ ശമ്പളം. ബാക്കി തുക ഏജന്‍സികളും സ്കൂള്‍ മാനേജ്മെൻറും കൈക്കലാക്കും.
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താനുള്ള പരിശീലകരെന്ന പേരിലാണ് ഇതര സംസ്ഥാന അധ്യാപകരുടെ നിയമനം. ഇക്കാര്യം തൊഴില്‍ വകുപ്പും കണ്ടെത്തിയിരുന്നു. എന്നാല്‍, കുറഞ്ഞ വേതന നിയമത്തിെൻറ പരിധിയില്‍ ഇവരില്ലാത്തതിനാല്‍ നടപടിയെടുക്കാൻ കഴിഞ്ഞില്ല. ഏതെങ്കിലുമൊരു മേഖലയില്‍ 1000ൽ അധികം പേർ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഇതിനായി സര്‍ക്കാറിന് നിയമ ഭേദഗതി വരുത്താമെന്ന നിയമോപദേശപ്രകാരമാണ് അധ്യാപകർക്ക് കുറഞ്ഞ വേതനം നൽകുന്ന സ്കൂളുകളെ നിയന്ത്രിക്കാൻ ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
വിവിധ അധ്യാപക സംഘടനകളിൽനിന്നും ഇതിനായി അഭിപ്രായം തേടിയിരുന്നു. അധ്യാപകര്‍ക്ക് അധിക ജോലിക്ക് ഓവര്‍ ടൈം വേതനത്തിന് അര്‍ഹതയുണ്ടെന്നും സര്‍ക്കാറിെൻറ പരിഗണനയിലുള്ള ബില്ലിെൻറ കരട് ശിപാര്‍ശ ചെയ്യുന്നു. സംസ്ഥാനത്ത് സി.ബി.എസ്.ഇ, സ്റ്റേറ്റ്, ഐ.സി.എസ്.ഇ തുടങ്ങിയ സിലബസുകള്‍ പിന്തുടരുന്ന മൂവായിരത്തിലധികം അണ് എയ്ഡഡ് സ്കൂളുകളുണ്ട്. തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ സ്കൂളുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.