കോഴിക്കോട് എട്ടാം ക്ലാസുകാരനെ കുത്തിക്കൊന്നു
text_fieldsകോഴിക്കോട്: സ്കൂൾ വിദ്യാർഥിയെ ഹോസ്റ്റലിന് മുന്നിൽ യുവാവ് കുത്തിക്കൊന്നു. വയനാട് മാനന്തവാടി സ്വദേശിയായ അബ്ദുൽ മാജിദാണ് (13) ദാരുണമായി മരിച്ചത്. അറുകൊല നടത്തിയ കാസർകോട് മുളിയാർ സ്വദേശി ഷംസുദ്ദീനെ (33) നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കുന്ദമംഗലത്തിനടുത്ത് മടവൂരിൽ വെള്ളിയാഴ്ച രാവിലെ 7.30നാണ് നാടിനെ നടുക്കിയ സംഭവം.
മടവൂർ സി.എം സെൻറർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മാജിദ് കുളിച്ചുവരുേമ്പാൾ ഷംസുദ്ദീൻ കുത്തുകയായിരുന്നു. ഉടൻ കൊടുവള്ളിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച വിദ്യാർഥിയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനന്തവാടി കാരക്കാമല ചിറയിൽ മമ്മൂട്ടി മുസ്ലിയാരുടെ മകനായ മാജിദ് സി.എം സെൻററിെൻറ ജൂനിയർ ദഅ്വ േഹാസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്. ജൂണിലാണ് ഇവിടെയെത്തിയത്. േഹാസ്റ്റലിന് മുന്നിലെ പ്ലസൻറ് സ്കൂളിലേക്കുള്ള വഴിയിൽവെച്ചാണ് മാജിദിന് കുത്തേറ്റത്. മാജിദിനെ കുത്തുന്നതിനുമുമ്പ് രണ്ട് വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു. കുേത്തറ്റ മാജിദ് ഒന്നാംനിലയിലെ ഹോസ്റ്റലിലേക്ക് ഒാടിക്കയറി കുഴഞ്ഞുവീണു.
വിദ്യാർഥിയെ ആക്രമിച്ചശേഷം മൂന്ന് കി.മീറ്ററോളം നടന്നുപോയ പ്രതി ഷംസുദ്ദീൻ പടനിലത്തുനിന്ന് ഒാേട്ടായിൽ കുന്ദമംഗലത്തെത്തുകയായിരുന്നു. പിന്നീട് ബസിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടി. കത്തി മടവൂരിൽനിന്ന് കണ്ടെടുത്തു. ആറുമാസം മുമ്പ് നാടുവിട്ട ഷംസുദ്ദീൻ തീർഥാടനകേന്ദ്രമായ മടവൂരിൽ ഒരുമാസമായി കറങ്ങിനടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ചേവായൂർ സി.െഎ കെ.കെ. ബിജുവിനാണ് അന്വേഷണചുമതല. മൃതദേഹം രാത്രിയോടെ അഞ്ചാംമൈലിൽ എത്തിച്ച് വൻജനാവലിയുടെ സാന്നിധ്യത്തിൽ ഈസ്റ്റ് കെല്ലൂർ പുത്തൻപള്ളിയിൽ ഖബറടക്കി. പിതാവ്: മമ്മൂട്ടി. മാതാവ്: റഹിയാനത്ത്. സഹോദരങ്ങൾ: സാലിഹ്, നാജിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.