സ്കൂൾകുട്ടികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി
text_fieldsതിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണം തുടങ്ങി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രത അലവൻസ് എന്ന നിലയിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു.
ആദ്യഘട്ടം പ്രീ പ്രൈമറി, പ്രൈമറി വിഭാഗം (ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെ) കുട്ടികൾക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് അപ്പർ പ്രൈമറി വിദ്യാർഥികൾക്കുള്ള (ആറുമുതൽ എട്ടുവരെ) ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,324 വിദ്യാലയങ്ങളിലെ 27,27,202 വിദ്യാർഥികൾക്ക് ഭക്ഷ്യക്കിറ്റിെൻറ പ്രയോജനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.