സ്‌കൂളിനു പുറത്ത് പഠനാന്തരീക്ഷം മെച്ചമാക്കാൻ പദ്ധതി വേണം -മന്ത്രി തോമസ് ഐസക്
text_fieldsആലപ്പുഴ: വിദ്യാഭ്യാസ മേഖലയിൽ ഇന്നും തീരദേശത്തിേൻറത് പിന്നാക്കാവസ്ഥയാണെന്നും സ്‌കൂളിനുപുറത്ത് പഠനാന്തരീക്ഷം മെച്ചമാക്കാൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഉൾെപ്പടെയുള്ള പദ്ധതി ആവിഷ്‌കരിക്കണമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മികച്ച നിലവാരം കണ്ടെത്തിയവരെ ആദരിക്കുന്നതിനൊപ്പം അവരെ മാതൃകയാക്കി പുതിയ തലമുറക്ക് വളരാനുള്ള അവസരവും നമ്മൾ സൃഷ്ടിക്കണം. വിദ്യാഭ്യാസത്തിെൻറ അതിരുകൾക്കപ്പുറത്തേക്ക് ഓരോരുത്തെരയും നയിക്കാൻ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാകണം ഊന്നലെന്നും മന്ത്രി പറഞ്ഞു.
ഇന്നത്തെ സമൂഹത്തിൽ രണ്ടുതലമുറക്ക് മുമ്പുള്ള തൊഴിലല്ല പലരും പിന്തുടരുന്നത്. എന്നാൽ, മത്സ്യമേഖലയിൽ ഇന്നും സ്ഥിതി അതുതന്നെയാണ്. ഇത് ഈ സമൂഹത്തിെൻറ പിന്നാക്കാവസ്ഥക്ക് കാരണമായിട്ടുണ്ട്. മികച്ച വിദ്യാഭ്യാസം നൽകുകയെന്നതാണ് പുതിയ തലമുറക്കുള്ള മോചനമാർഗം. ഇതിനാവശ്യമായ പദ്ധതികൾ ബോർഡും മത്സ്യഫെഡും ആവിഷ്‌കരിക്കണം. തീരദേശത്തുൾെപ്പടെയുള്ള സ്‌കൂളുടെ ഭൗതികസാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിവരുകയാണ്.
എന്നാൽ, ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് സ്‌കൂളിനുവെളിയിലാണ്. ഇതിന് സാഹചര്യമൊരുക്കുകയാണ് ഇന്നിെൻറ ആവശ്യം. സ്‌കൂളിൽ മാത്രമല്ല, വീട്ടിലിരുന്നും പഠിക്കാനുള്ള സാഹചര്യമൊരുക്കിയാലേ സ്ഥിതി മെച്ചപ്പെടൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.