സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റിയില്ല; ജീവനക്കാർക്ക് ‘ഇംപോസിഷൻ’
text_fieldsഅടൂർ: സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്നാൽ ജീവനക്കാർ ഇംപോസിഷൻ എഴുതേണ്ടിവരും. അടൂർ ട്രാഫിക് പോലീസാണ് വിദ്യാർഥികളെ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാർക്ക് ശിക്ഷയായി ഇംപോസിഷൻ എഴുതിച്ചത്.
പത്തനംതിട്ട - ചവറ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് അടൂർ പാർഥസാരഥി ജങ്ഷനിൽ നിർത്തിയപ്പോൾ ബസിൽ കയറാൻ ശ്രമിച്ച പെൺകുട്ടികൾ ഉൾെപ്പടെയുള്ള വിദ്യാർഥികളോട് ഇതിന് മുന്നിൽ മറ്റൊരു ബസുണ്ടെന്നും അതിൽ കയറിയാൽ മതിയെന്നും പറഞ്ഞു.
എന്നാൽ, വിദ്യാർഥികൾ ഈ ബസിൽ കയറാൻ തുടങ്ങിയപ്പോൾ ജീവനക്കാർ കയർത്ത് സംസാരിച്ചു. ഈ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വരുകയും ചെയ്തു. ഇതോടെയാണ് പൊലീസ് ബസ് കണ്ടെത്തി ഡ്രൈവറെയും കണ്ടക്ടറെയും ട്രാഫിക് യൂനിറ്റ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്.
സ്കൂൾ കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ മനഃപൂർവമായി ഇറക്കിവിടുകയൊ കുട്ടികളോട് അപമര്യാദയായി പെരുമാറുകുകയോ ഇല്ലെന്ന് നൂറ് വട്ടം ഇംപോസിഷൻ എഴുതാനായിരുന്നു നിർദേശം. രണ്ട് മണിക്കൂർ കൊണ്ടാണ് എഴുതിത്തീർന്നത്. ഇനി ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾെപ്പടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് താക്കീത് നൽകിയാണ് ട്രാഫിക് എസ്.ഐ ജി. സുരേഷ് കുമാർ ഇവരെ വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.