സ്കൂൾ കാമ്പസിെൻറ 100 മീറ്റർ ചുറ്റളവ് പുകയില മുക്തമായി പ്രഖ്യാപിക്കും
text_fieldsതിരുവനന്തപുരം: സ്കൂൾ കാമ്പസുകൾ ലഹരി മുക്തമാക്കുന്നതിെൻറ ഭാഗമായി 100 മീറ്റർ ചു റ്റളവ് പുകയിലമുക്ത പ്രദേശമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിെൻറ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. സ്കൂൾ കാമ്പസിെൻറ പ രിസരങ്ങളിൽ പൊലീസിെൻറയും എക്സൈസിെൻറയും നിരന്തരവും കാര്യക്ഷമവുമായ ശ്രദ്ധയുണ്ടാകും.
വിമുക്തി എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി ജൂലൈ ഒന്നിന് കേരളത്തിലെ എല്ലാ സ്കൂളുകളിലും ‘ലഹരിമുക്ത വിദ്യാലയം’ ജനകീയ പ്രഖ്യാപനം നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 17ന് തിരുവനന്തപുരത്ത് ജനപ്രതിനിധികളുടെയും പി.ടി.എ-അധ്യാപക യോഗത്തിൽ നടത്തും.
എല്ലാ സ്കൂളുകളിലും ‘വിമുക്തി പരാതിപ്പെട്ടി’ സ്ഥാപിക്കും. എല്ലാ സ്കൂളുകളിലും കൗൺസലിങ് സൗകര്യം ഏർപ്പെടുത്തും. മെയ് 31 പുകയില വിരുദ്ധ ദിനമായി ലോകം ആചരിക്കുന്ന വേളയിൽ ആണ് ഈ തീരുമാനങ്ങൾ. എക്സൈസ് കമീഷണർ ഋഷിരാജ്സിങ്, ഐ.ജി പി. വിജയൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.