സ്കൂളുകളിൽ 3753 അധ്യാപകർ അധികം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇൗവർഷം അധികമുള്ളത് 3753 അധ്യാപക, അനധ്യാപക ജീവനക്കാർ. സ്കൂളുകളിലെ തസ്തിക നിർണയ നടപടികൾ പൂർത്തിയായപ്പോഴാണ് കണക്ക് പുറത്തുവന്നത്.
കഴിഞ്ഞവർഷം 4059 പേർ അധികമായിരുന്നു. ഇത്തവണ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയതോടെ അധികമുള്ള അധ്യാപകരുടെ എണ്ണം കുറഞ്ഞു. തസ്തിക നഷ്ടപ്പെട്ട 3753 സംരക്ഷിത അധ്യാപകരെ മറ്റ് സ്കൂളുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പുനർവിന്യസിച്ചു. ഇതിൽ 436 പേരെ പുതുതായാണ് പുനർവിന്യസിച്ചത്. 102 അധ്യാപകരെ അവരുടെ ജില്ലക്ക് പുറത്തേക്കാണ് മാറ്റിനിയമിച്ചത്. മുൻവർഷങ്ങളിൽ പുനർവിന്യസിക്കപ്പെട്ടവരിൽ 528 പേർ മാതൃസ്കൂളിൽ തിരികെയെത്തി.
സംരക്ഷിത അധ്യാപകരെ നിലനിർത്താൻ ഒമ്പത്, 10 ക്ലാസുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:45ൽനിന്ന് 1:40 ആക്കാൻ സർക്കാർ ഉത്തരവിറക്കി. ഇതുകൂടി പരിഗണിക്കുേമ്പാൾ അധികമുള്ള അധ്യാപകരുടെ എണ്ണം 3500ൽ താഴെയാകും. ഇൗ കണക്ക് ജൂലൈ 18ന് പുറത്തുവരും.
ഞായറാഴ്ചക്കകം പുനർവിന്യാസം പൂർത്തിയാക്കിയില്ലെങ്കിൽ അധ്യാപകർക്ക് ശമ്പളം മുടങ്ങും. ഇൗ സാഹചര്യം ഒഴിവാക്കാൻ സമയബന്ധിതമായ പുനർവിന്യാസത്തിലൂടെ സാധിച്ചു. പുനർവിന്യസിക്കപ്പെട്ടവർ തിങ്കളാഴ്ച പുതിയ സ്കൂളുകളിൽ ജോയിൻ ചെയ്യണം. ജില്ലക്ക് പുറത്ത് പുനർവിന്യസിക്കപ്പെട്ടവർക്ക് ജോയിൻ ചെയ്യാൻ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.
ഇൗവർഷം കൂടുതൽ അധ്യാപകർ അധികമുള്ളത് പാലക്കാട് ജില്ലയിലാണ് -474. കുറവ് വയനാട്ടിലും -10.
അധ്യാപക പുനർവിന്യാസം:
എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കി
തിരുവനന്തപുരം: അധികമുള്ള അധ്യാപകരുടെ പുനർവിന്യാസത്തിൽനിന്ന് എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കി. പകരം സർക്കാർ സ്കൂളുകളിലെ ഒഴിവുകളിലേക്ക് മാത്രമാണ് പുനർവിന്യാസം നടത്തിയത്. നിലവിൽ പി.എസ്.സി റാങ്ക് ലിസ്റ്റില്ലാത്ത തസ്തികകളിലേക്കാണ് പുനർവിന്യാസം നടത്തിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിൽവന്ന് നിയമനം നടക്കുന്ന മുറക്ക് ഇൗ തസ്തികകളിൽനിന്ന് സംരക്ഷിത അധ്യാപകരെ പിൻവലിക്കേണ്ടിവരും.
എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക് സംരക്ഷിത അധ്യാപകരെ പുനർവിന്യസിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇൗ കേസിൽ തൽസ്ഥിതി തുടരാൻ കോടതി ഇടക്കാല ഉത്തരവ് നൽകിയതോടെയാണ് എയ്ഡഡ് സ്കൂളുകളിലേക്ക് പുനർവിന്യാസം നടത്താതിരുന്നത്. എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിക്കുേമ്പാൾ ഉണ്ടാകുന്ന അധിക തസ്തികകളിൽ രണ്ടിൽ ഒന്നിലേക്ക് സംരക്ഷിത അധ്യാപകരെ പുനർവിന്യസിക്കാൻ സർക്കാറിന് അനുമതി നൽകുന്നതായിരുന്നു ഉത്തരവ്. 1979നുശേഷം നിലവിൽവന്ന ന്യൂ സ്കൂളുകളിൽ ഉണ്ടാകുന്ന എല്ലാത്തരം ഒഴിവുകളിലേക്കും സംരക്ഷിത അധ്യാപകരെ അധ്യാപക ബാങ്കിൽനിന്ന് പുനർവിന്യസിക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇൗ ഉത്തരവ് നടപ്പാക്കാൻ കേരള വിദ്യാഭ്യാസ ചട്ടത്തിൽ സർക്കാർ ഭേദഗതിയും കൊണ്ടുവന്നു. നിയമനാധികാരം ചോദ്യംചെയ്യുന്ന ഉത്തരവിനെതിരെ മാനേജ്മെൻറുകൾ ഒന്നടങ്കം കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.