Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് സ്‌കൂൾ...

കാസർകോട് സ്‌കൂൾ വരാന്തയിൽ അധ്യാപികയെ പാമ്പ് കടിച്ചു

text_fields
bookmark_border
കാസർകോട് സ്‌കൂൾ വരാന്തയിൽ അധ്യാപികയെ പാമ്പ് കടിച്ചു
cancel
camera_alt

പാമ്പു കടിയേറ്റ സ്കൂൾ അധ്യാപിക വിദ്യ, കടിച്ച പാമ്പ്

കാസർകോട്: നീലേശ്വരത്തെ രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികക്ക് സ്‌കൂൾ വരാന്തയിൽ വെച്ച് പാമ്പ് കടിയേറ്റു. പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിന് വിദ്യക്കാണ് വെള്ളിയാഴ്ച രാവിലെ പാമ്പ് കടിയേറ്റത്. സംഭവത്തെ തുടർന്ന്‌ വിദ്യ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധയിൽ വിഷമില്ലാത്ത പാമ്പാണ്‌ കടിച്ചതെന്ന്‌ വ്യക്തമായി.

സ്കൂളിലെ കോഓപ്പറേറ്റീവ് സ്റ്റോറിന് സമീപത്തുവെച്ചാണ് വിദ്യയ്ക്ക് പാമ്പുകടിയേറ്റത്. സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - School teacher bitten by snake in Kasaragod
Next Story